തിരുവനന്തപുരം: മുൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരനെ തല്ലിയും തലോടിയും എസ് എൻ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സുധാകരൻ പങ്കെടുക്കാതിരുന്നത് ശരിയായില്ല. ജി സുധാകരൻ അഴിമതിക്കാരനല്ലെന്ന് എല്ലാവർക്കും അറിയാം. പ്രതിപക്ഷം പോലും ജി സുധാകരന്റെ പ്രവർത്തനം അംഗീകരിച്ചതാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ന്യൂസ് 18 കേരളം എഡിറ്റർ പ്രദീപ് പിള്ളയുമായുള്ള പ്രത്യേക അഭിമുഖത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
Also Read-
News18 Exclusive| 'ജാതി പറയരുതെന്ന് ഗുരുദേവൻ പറഞ്ഞിട്ടില്ല': SNDP ജനറൽ സെക്രട്ടറി വെല്ലാപ്പള്ളി നടേശൻഅതേസമയം, ആലപ്പുഴ എം പി എ എം ആരിഫിനെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമർശിച്ചത്. ജി സുധാകരൻ ഭരണത്തിൽനിന്ന് മാറിയപ്പോൾ എ എം ആരിഫ് പരാതി ഉന്നയിച്ചത് ശരിയായില്ല. ആരിഫിന്റെ നടപടി മാന്യതയില്ലാത്തതും അങ്ങേയറ്റം മോശമായതുമാണ്. സുധാകരന് മോശം സമയം വന്നപ്പോൾ ഒരു തൊഴി കൂടി കൊടുത്തത് എം പിക്ക് ചേർന്നതല്ലെന്നും അഭിമുഖത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.
Also Read-
News18 Exclusive| 'മുസ്ലീങ്ങൾ കൂടുമ്പോൾ അധികാരസ്ഥാനങ്ങളിൽനിന്ന് പിന്തള്ളപ്പെട്ട് പോകുമോയെന്ന് ക്രൈസ്തവരുടെ ഭീതി': വെള്ളാപ്പള്ളി നടേശൻകേരളത്തിൽ നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യത്തിന്റെ കണ്ണി അറ്റുപോയതിന് ഉത്തരവാദി എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. നായർ - ഈഴവ ഐക്യമെന്ന നിർദേശം മുന്നോട്ടു വച്ചത് സുകുമാരൻ നായരാണ്. അത് താൻ അംഗീകരിച്ചെങ്കിലും തന്റെ അജൻഡ അതായിരുന്നില്ല. എന്തുകൊണ്ട് ഐക്യ ശ്രമങ്ങൾ നടക്കാതെ പോയെന്ന് സുകുമാരൻ നായരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി വിജയന് ഭരണത്തുടർച്ചയുണ്ടാകുമെന്ന് താൻ പറഞ്ഞത് ജനങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞതുകൊണ്ടാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായിയുടെ ആദ്യ സർക്കാരിന്റെ കാലം മോശം പരിതസ്ഥിതിയിലായിരുന്നു. പെൻഷനും കിറ്റും അടക്കമുള്ള ആനുകൂല്യങ്ങൾ സാധാരണക്കാരുടെ മനസിൽ ഇടംപിടിച്ചു. അവരുടെ നന്ദി പ്രകടനമാണ് പിണറായിക്കുള്ള ഭരണത്തുടർച്ചയെന്നും വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.
Also Read-
സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന് വാരിയംകുന്നത്തും ആലി മുസ്ല്യാരും അടക്കം 387 പേരെ നീക്കുംസന്താന വർധനയ്ക്കുള്ള പാലാ, പത്തനംതിട്ട രൂപതകളുടെ നിർദേശത്തെയും അദ്ദേഹം വിമർശിച്ചു. മുസ്ലിങ്ങളുടെ അംഗബലം കൂടുമ്പോൾ അധികാരസ്ഥാനങ്ങളിൽനിന്ന് പിന്തള്ളപ്പെട്ടു പോകുന്നെന്ന ഭീതി ക്രൈസ്തവർക്കുണ്ട്. ഇതാണ് ഇത്തരം ഉത്തരവിന് പിന്നിൽ. വടക്കൻ ജില്ലകളിലെ നിയോജക മണ്ഡലങ്ങളുടെ എണ്ണം നോക്കിയാൽ ഇതു മനസിലാകും. അധികാരത്തിനായി ഏതു സമുദായം അംഗബലം കൂട്ടിയാലും അംഗീകരിക്കാനാവില്ലെന്നും വെള്ളാപ്പള്ളി ന്യൂസ് 18 കേരളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
നിലപാട് തുറന്ന് പറഞ്ഞ്
വെള്ളാപ്പള്ളി - പറഞ്ഞതും പറയാത്തതും ഇന്ന് രാത്രി എട്ടിന് ന്യൂസ് 18 കേരളത്തിൽ കാണാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.