news18
Updated: May 26, 2019, 6:40 PM IST
വെള്ളാപ്പള്ളി നടേശൻ
- News18
- Last Updated:
May 26, 2019, 6:40 PM IST
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നവോത്ഥാന പരിപാടികൾ നിർത്തിവെയ്ക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പരിപാടികൾ നിർത്തിവെയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. നവോത്ഥാന പ്രസ്ഥാനത്തിൽ വിവിധ സംഘടനയിൽപെട്ടവർ ഉണ്ടായിരുന്നു. ഇവർ തമ്മിൽ അഭിപ്രായ ഭിന്നത ഉണ്ടാകേണ്ടെന്ന് കരുതിയായിരുന്നു മുഖ്യമന്ത്രിയുടെ നടപടിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴയിലെ ചെട്ടികാട് എസ്എൻഡിപി ശാഖ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ ജാഗ്രതാ കുറവ് ഉണ്ടായെന്നും ഇത് എൽഡിഎഫിന്റെ തോൽവിക്ക് കാരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
First published:
May 26, 2019, 1:05 PM IST