നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • SNDP Leader Suicide | കെ കെ മഹേശൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണം; നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് DySP

  SNDP Leader Suicide | കെ കെ മഹേശൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കണം; നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്ന് DySP

  നിലവിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ വെള്ളാപ്പള്ളിക്ക് സ്വാധീനം ചെലുത്താൻ കഴിയുമെന്നും ഇതിനെ മറികടക്കാൻ കഴിയുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു.

  കെ.കെ. മഹേശൻ

  കെ.കെ. മഹേശൻ

  • Share this:
  ആലപ്പുഴ: എസ് എൻ ഡി പി നേതാവ് കെ കെ മഹേശൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ജില്ലാ പൊലിസ് മേധാവിക്ക് കത്ത് നൽകി. പൊലീസിനെതിരെ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ചോ,സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമോ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് കത്ത് ശുപാർശ ചെയ്യുന്നു.

  രണ്ട് ദിവസമായി കേസുമായി ബന്ധപ്പെട്ട അന്വേഷണം നിർത്തിവെച്ച അവസ്ഥയിലാണ്. മാരാരിക്കുളം സിഐ എസ് രാജേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനെതിരെ മഹേശൻ്റെ കുടുംബം ആരോപണം ഉയർത്തിയ പശ്ചാത്തലത്തിലാണ് സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിനെയൊ ക്രൈം ബ്രാഞ്ചിനെയോ കേസ് ഏൽപ്പിക്കുന്നതാകും നല്ലതെന്ന് ചൂണ്ടിക്കാട്ടി ചേർത്തല ഡിവൈഎസ്പി എസ് സുഭാഷ് ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിന് റിപ്പോർട്ട് നൽകിയത്.

  നിലവിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ വെള്ളാപ്പള്ളിക്ക് സ്വാധീനം ചെലുത്താൻ കഴിയുമെന്നും ഇതിനെ മറികടക്കാൻ കഴിയുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കും കുടുംബം പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് ഡിജിപി ലോക് നാഥ് ബെഹ്റയടക്കം നിലവിലെ അന്വേഷണ സംഘത്തിനെതിരെ ഉയർന്ന അരോപണങ്ങളെ കുറിച്ച് അന്വേഷിച്ചിരുന്നു. രണ്ട് ദിവസമായി കേസിനെ സംബന്ധിച്ച അന്വേഷണം നിർത്തിവെച്ച അവസ്ഥയിലാണ്.

  TRENDING: Swapna Suresh| ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സ്വപ്ന സുരേഷ് [NEWS]Kerala Gold Smuggling| സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ [PHOTOS]'COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ [NEWS]

  നിലവിൽ അന്വേഷണത്തിൻ്റെ ഭാഗമായി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും അടക്കം അമ്പതോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്ന്   നേതൃത്വം നൽകുന്ന മാരാരിക്കുളം സിഐ എസ് രാജേഷ് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് നിലവിലെ അന്വേഷണ സംഘത്തെ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഡിവൈഎസ്പിയുടെ റിപ്പോർട്ട്.

  അതേ സമയം മരണമന്വേഷിക്കുന്നതിന് പകരം സാമ്പത്തിക ക്രമക്കേട് മഹേശൻ നടത്തിയെന്ന് വരുത്തി തീർക്കാനാണ് മാരാരിക്കുളം പൊലീസ് ശ്രമിക്കുന്നതെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് മഹേശൻ്റെ കുടുംബം
  Published by:Rajesh V
  First published:
  )}