നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിളിച്ചത് പിണറായിയല്ല, മുഖ്യമന്ത്രി'; യോഗത്തില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി

  'വിളിച്ചത് പിണറായിയല്ല, മുഖ്യമന്ത്രി'; യോഗത്തില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി

  വെള്ളാപ്പള്ളി നടേശൻ

  വെള്ളാപ്പള്ളി നടേശൻ

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ യോഗത്തിലേക്കു വിളിച്ചത് പിണറായി വിജയനല്ല, മുഖ്യമന്ത്രിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

   യോഗത്തില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കു എന്‍.എസ്.എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും രംഗത്തെത്തിയതിനു പിന്നാലെയാണ് വെള്ളാപ്പിള്ളിയുടെ പ്രതികരണം.

   അതേസമയം യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം പിന്നീട് വ്യക്തമാക്കമെന്ന നിലപാടിലാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍.

   190 സമുദായ സംഘടനകളെയാണ് സര്‍ക്കാര്‍ യോഗത്തിലേക്കു ക്ഷണിച്ചിരിക്കുന്നത്. ഇതുവരെ ഒരു സംഘടനയും യോഗത്തിനെത്തില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

   First published:
   )}