തിരുവല്ല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ സാന്നിദ്ധ്യത്തിൽ പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജിനെതിരെ ശരണം വിളിച്ച് പ്രതിഷേധം. എസ്.എൻ.ഡി.പി യൂണിയൻ സംഘടിപ്പിച്ച മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിലാണ് പ്രതിഷേധം. ചടങ്ങിന്‍റെ തുടക്കത്തിൽ എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ അവിടെയെത്തി മടങ്ങിയിരുന്നു. എന്നാൽ പിന്നീട് എത്തിയ വീണാ ജോർജിനെ വേദിയിലിരുത്തി വെള്ളാപ്പള്ളി അമിത പ്രാധാന്യം നൽകിയതാണ് സദസിലുണ്ടായിരുന്ന ഒരു വിഭാഗം SNDP നേതാക്കളെ പ്രകോപിപ്പിച്ചത്. വീണയെ വെള്ളാപ്പള്ളി നടേശൻ തലയിൽ കൈവെച്ച് അനുഗ്രഹിച്ചിരുന്നു.
ഉദ്ഘാടന ശേഷം വ്യക്തികളെ ആദരിക്കുന്ന സമയത്താണ് വീണ ജോർജ് വേദിയിലെത്തിയത്. വ്യക്തികളെ ഷാൾ അണിയിച്ച് ആദരിക്കാൻ വീണയ്ക്കും അവസരം നൽകി. സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ സമുദായംഗത്തെ ഷാൾ അണിയിച്ച് ആദരിച്ചത് വീണയായിരുന്നു. ഈ സമയത്താണ് സദസിന് പിൻവശത്ത് ഒരു വിഭാഗം ആളുകൾ ശരണം വിളിച്ച് പ്രതിഷേധിച്ചത്.
'സാര്‍ ഈ പണിയ്ക്ക് പോയത് എന്തിനാണ്' എന്ന് ചോദിക്കുന്നവരോട് പി.ജെ കുര്യന് പറയാനുള്ളത്![vellappalli_surendran]()
vellappalli_surendran
ഉദ്ഘാടനത്തിന് മുമ്പാണ് കെ. സുരേന്ദ്രൻ സ്ഥലത്ത് എത്തിയത്. എന്നാൽ വെള്ളാപ്പള്ളി നടേശനുമായി ഹസ്തദാനം നടത്തിയ കെ. സുരേന്ദ്രൻ ഉടൻ വേദി വിടുകയും ചെയ്തു. പ്രതിഷേധം സംബന്ധിച്ച് മാധ്യമപ്രവർത്തകർ വെള്ളാപ്പള്ളിയുടെ അഭിപ്രായം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല.
ഈഴവർ തെരുവിലിറങ്ങി ജയിലിൽ പോയാൽ പിന്നിൽ ആരും കാണില്ല: വെള്ളാപ്പള്ളിശബരിമല വിഷയത്തിൽ താൻ ഭക്തർക്കൊപ്പമാണ് നിന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈ വിഷയത്തിൽ ഈഴവർ തെരുവിൽ ഇറങ്ങരുതെന്ന് പറഞ്ഞത്, ജയിലിൽ പോയാൽ പിന്നിൽ ആരും കാണില്ലെന്നതുകൊണ്ടാണ്. ഇവിടെ മുമ്പ് എത്തിയ ഒരു മാന്യൻ ഇതിനായി ഇറങ്ങിത്തിരിച്ചതായിരുന്നു. അയാൾക്കെതിരെ ധാരാളം കേസുകളുണ്ട്. കോടതി വിധി വന്നാൽ അനുസരിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശബരിമല ഒരു വിഷയമായി തുടരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.