ആലപ്പുഴ: പാലായിലെ വിജയം ഇടതുപക്ഷ സർക്കാരിന്റെ വിജയമാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അംഗീകാരമുള്ള ഭരണമാണ് ഇടതുപക്ഷത്തിന്റേതെന്ന് മാണി സി കാപ്പന്റെ വിജയം തെളിച്ചതായി അദ്ദേഹം പറഞ്ഞു.
കാപ്പന്റെ വിജയം വെള്ളാപ്പള്ളിയുടെയോ എസ്എന്‍ഡിപിയുടെയോ മാത്രം നിലപാട് കൊണ്ടുള്ള വിജയമല്ലെന്നും പാലാ ബിഷപ്പ് പോലും കാപ്പനെ പിന്തുണച്ചുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ജോസ് കെ മാണിക്ക് കഴിവില്ല എന്ന് അണികള്‍ പോലും പറഞ്ഞുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പാലായിലെ ട്രെൻഡ് സ്വഭാവികമായും മറ്റ് ഉപ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും. പാലായിൽ കാപ്പൻ ജയിക്കണം എന്നു ആഗ്രഹിച്ചിരുന്നു- വെള്ളാപ്പള്ളി വ്യക്തമാക്കി.
കഴിഞ്ഞ കാലത്തെ യുഡിഎഫ് ഭരണം കുത്തഴിഞ്ഞതും അഴിമതി നിറഞ്ഞതുമെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. നിലവിലുള്ള എൽ ഡി എഫ് ഭരണം അഴിമതി ഇല്ലാത്തതാണെന്നും തമ്മിൽ ഭേദം എൽ ഡി എഫ് ഭരണം തന്നെയാണെന്നും വെള്ളാപ്പള്ളി.
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വെള്ളാപ്പള്ളി കടുത്ത വിമർശനമുയർത്തി. കേരളത്തിലെ ബി ജെ പി പരാജയമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിക്കുള്ളിൽ കൂട്ടായ്മയില്ലെന്നും വിഭാഗീയത നടക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.