നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു സര്‍വനാശം സംഭവിക്കും: വെള്ളാപ്പള്ളി

  തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു സര്‍വനാശം സംഭവിക്കും: വെള്ളാപ്പള്ളി

  എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി

  വെള്ളാപ്പള്ളി നടേശൻ

  വെള്ളാപ്പള്ളി നടേശൻ

  • Last Updated :
  • Share this:
   കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിനു സര്‍വനാശം സംഭവിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫിന് ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാമജപം തുടങ്ങിയപ്പോള്‍ ഞങ്ങളോട് ആലോചിച്ചില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കടമയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

   സുപ്രീംകോടതിയില്‍ നിന്നും ഇനി വരുന്ന വിധി എങ്കിലും അംഗീകരിച്ച് സമാധാനം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട എസ്എന്‍ഡിപി യോഗം സെക്രട്ടറി അയ്യപ്പനും താക്കോലും ഒക്കെ ഒരു പ്രത്യേക വിഭാഗത്തിന് ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

   Also Read: 'തമ്മിലടി'; കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

   അയ്യപ്പ ഭക്ത സംഗമത്തില്‍ താന്‍ പങ്കെടുത്തിരുന്നെങ്കില്‍ അതില്‍ മുതലെടുപ്പ് നടത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു. 'ശബരിമല സമരം തീരുമാനിച്ച് നടപ്പാക്കിയത് സവര്‍ണ്ണ ലോബിയാണ്. ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയും ചേര്‍ന്നാണ് തീരുമാനങ്ങളെടുത്തത്. സെന്‍കുമാര്‍ സംഗമത്തില്‍ പങ്കെടുത്തെന്ന് കരുതി പിന്നാക്ക പ്രാതിനിധ്യമാകില്ല. സംഗമത്തിന് പോയിരുന്നെങ്കില്‍ തന്റെ നിലപാടിനെ മുതലെടുപ്പ് നടത്തിയെനേ. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളെല്ലാം സവര്‍ണ്ണലോബി കൈവശം വെച്ചിരിക്കുകയാണ്.' അദ്ദേഹം പറഞ്ഞു.

   സംഗമത്തില്‍ പിന്നോക്ക വിഭാഗ പ്രതിനിധികള്‍ പങ്കെടുത്തു എന്നത് കൊണ്ട് മാത്രം അത് പിന്നോക്ക പ്രാതിനിധ്യം ആകില്ല. ശബരിമലയെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ഉള്ള ശ്രമത്തിന്റെ അവസാന ഘട്ടം ആണ് അയ്യപ്പസംഗമത്തില്‍ കണ്ടത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ സവര്‍ണ്ണ വിഭാഗങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുകയാണ്. സവര്‍ണ്ണ ലോബിയോട് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

   Dont Miss: 'ഇത്രയും ശക്തിയുണ്ടല്ലേ?'; പാത്രത്തിന്റെ കരുത്ത് തെളിയിക്കാനുള്ള ശ്രമം പാളിയതെങ്ങനെ?

   എന്‍എസ്എസ് അണികള്‍ ബിജെപിക്ക് ഒപ്പമാണെന്നും വെള്ളിപ്പള്ളി വിമര്‍ശിച്ചു. 'എന്‍എസ്എസ് സമദൂരം പറഞ്ഞു എങ്കിലും ഇപ്പൊള്‍ യഥാര്‍ത്ഥ ദൂരം മനസ്സിലായി. സമദൂരം പറഞ്ഞു കാര്യങ്ങള്‍ നേടി' അദ്ദഹം പറഞ്ഞു.

   First published:
   )}