HOME » NEWS » Kerala »

മെട്രോമാൻ അകത്ത്; ശോഭ സുരേന്ദ്രൻ പുറത്ത്; ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു

സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് പത്ത് മാസം മാറി നിന്നശേഷം ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ശോഭ സുരേന്ദ്രന്‍ വീണ്ടും ബി ജെ പി വേദികളിലേക്ക് തിരികെ എത്തിയത്. ഒരുഘട്ടത്തില്‍ ശോഭ സുരേന്ദ്രൻ പരസ്യ പ്രതികരണത്തിനും മുതിര്‍ന്നിരുന്നു.

News18 Malayalam | news18-malayalam
Updated: March 4, 2021, 7:19 AM IST
മെട്രോമാൻ അകത്ത്; ശോഭ സുരേന്ദ്രൻ പുറത്ത്; ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു
ശോഭാ സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: ബി ജെ പിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും പുതുതായി പാര്‍ട്ടിയിലെത്തിയ മെട്രോമാൻ ഇ ശ്രീധരനും 16 അംഗ കമ്മിറ്റിയില്‍ ഇടംപിടിച്ചപ്പോള്‍ ശോഭ സുരേന്ദ്രനെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ അനുമതിയോടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തിയതെന്ന് ബി ജെ പി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ബി ജെ പി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ അംഗങ്ങള്‍-

സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എം എല്‍ എ, സി കെ പത്മനാഭന്‍, പി കെ കൃഷ്ണദാസ്, മെട്രോമാന്‍ ഇ ശ്രീധരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, പി സുധീര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ എന്‍ രാധാകൃഷ്ണന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ഗണേശന്‍, സഹ.ജനറല്‍ സെക്രട്ടറി കെ.സുഭാഷ്, മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യന്‍. പ്രഭാരി സി പി രാധാകൃഷ്ണന്‍, സഹപ്രഭാരി സുനില്‍ കുമാര്‍ എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

Also Read- കണ്ണൂർ കണ്ണുപുരത്ത് എടിഎമ്മുകൾ തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ

സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് പത്ത് മാസം മാറി നിന്നശേഷം ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് ശോഭ സുരേന്ദ്രന്‍ വീണ്ടും ബി ജെ പി വേദികളിലേക്ക് തിരികെ എത്തിയത്. ഒരുഘട്ടത്തില്‍ ശോഭ സുരേന്ദ്രൻ പരസ്യ പ്രതികരണത്തിനും മുതിര്‍ന്നിരുന്നു. ബി ജെ പിയുടെ സംസ്ഥാന ഉപാധ്യക്ഷയും ദേശീയ നിർവാഹക സമിതി അംഗവുമാണ് ശോഭ സുരേന്ദ്രൻ. അടുത്തിടെ മാത്രം ബി ജെ പിയില്‍ എത്തിയ ഇ ശ്രീധരനും ദേശീയ ഉപാധ്യക്ഷനായ എ പി അബ്ദുള്ളക്കുട്ടിയും സമിതിയിലുണ്ടായിട്ടും ശോഭയെ ഒഴിവാക്കിയതാണ് പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരും നിലവിലെ സംസ്ഥാന ഉപാധ്യക്ഷരില്‍ ഒരാളും കോര്‍ കമ്മിറ്റി അംഗവും ആയ എ എന്‍ രാധാകൃഷ്ണനേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്മണ്യനും ഉണ്ട്.

Also Read- ആർ എസ് എസുമായി ഓർത്തഡോക്‌സ് സഭാ ബിഷപ്പുമാരുടെ കൂടിക്കാഴ്ച; തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ?

ഏഴ് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച താൻ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് കേന്ദ്ര നേതൃത്വത്തെ ശോഭാ സുരേന്ദ്രൻ അറിയിച്ചിരുന്നു. സംസ്ഥാന നേതൃത്വവുമായുള്ള തർക്കത്തെ തുടർന്ന് എട്ട് മാസത്തിലധികം പാർട്ടിയിൽ നിന്നും അകന്ന് നിൽക്കുകയായിരുന്നു ഇവർ. കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിലും ശോഭ രണ്ട് ദിവസം പങ്കെടുത്തിരുന്നു. എന്നാൽ ഇതിനിടെ യു ഡി എഫിലെ പ്രബല കക്ഷിയായ മുസ്ലിം ലീഗിനെ എൻ ഡി എയിലേക്ക് ക്ഷണിച്ച് ശോഭാ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. പി എസ് സി ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശോഭ സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു.
Published by: Rajesh V
First published: March 4, 2021, 7:19 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories