HOME » NEWS » Kerala » SOBHA SURENDRAN RESPONSE AFTER BJP CANDIDATE LIST KERALA ASSEMBLY ELECTION

'സുരേന്ദ്രന് ലഭിച്ചിരിക്കുന്നത് ഇതുവരെ ആർക്കും കിട്ടാത്ത ഭാഗ്യം'; പരിഹസിച്ച് ശോഭാ സുരേന്ദ്രൻ

താൻ മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭാ സുരേന്ദ്രൻ

News18 Malayalam | news18-malayalam
Updated: March 14, 2021, 6:27 PM IST
'സുരേന്ദ്രന് ലഭിച്ചിരിക്കുന്നത് ഇതുവരെ ആർക്കും കിട്ടാത്ത ഭാഗ്യം'; പരിഹസിച്ച് ശോഭാ സുരേന്ദ്രൻ
ശോഭ സുരേന്ദ്രൻ
  • Share this:
തൃശ്ശൂർ: കെ സുരേന്ദ്രനെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ. മുൻ സംസ്ഥാന അധ്യക്ഷന്മാർക്ക് ലഭിക്കാത്ത ഭാഗ്യമാണ് രണ്ട് സീറ്റുകളിലും മത്സരിക്കുകയെന്നത്. സുരേന്ദ്രന് വൻ ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് സീറ്റിലും കെ സുരേന്ദ്രന് വിജയാശംസകൾ നേരുകയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

താൻ മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭാ സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറ‍ഞ്ഞു. ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിലുള്ള എല്ലാവർക്കും വിജയാശംസകൾ നേരുന്നതായും ശോഭാ സുരേന്ദ്രൻ.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 115 ഇടങ്ങളിലാണ് ബിജെപി ജനവിധി തേടുന്നത്. അതിൽ 85 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ചേശ്വരത്തും കോന്നിയിലുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കുന്നത്.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് വര്‍ധിച്ച ആത്മവിശ്വാസമുള്ളതുകൊണ്ടാണെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. മഞ്ചേശ്വരവും കോന്നിയും തനിക്ക് ഒരുപോലെ പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. രണ്ട് മണ്ഡലങ്ങളിലും ഒരുമിച്ച്‌ മത്സരിക്കുന്നത് വെല്ലുവിളിയല്ല.

Also Read-Assembly Election 2021 | സിനിമാതാരങ്ങൾ, ഐപിഎസ്, വൈസ് ചാൻസലർ, എഞ്ചിനിയർ; ബിജെപിയുടെ Blockbuster സ്ഥാനാർഥി പട്ടിക

ആത്മവിശ്വാസ കുറവുള്ളതുകൊണ്ടല്ല രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത്. രണ്ടും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ശോഭാ സുരേന്ദ്രൻ ഇടം നേടിയിരുന്നില്ല. താൻ മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നതായാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

Also Read-AAssembly Election 2021 | കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ; കുമ്മനം നേമത്ത്; ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താത്പര്യമില്ലായിരുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെയടക്കം നേരത്തെ അറിയിച്ചിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലും ഇക്കാര്യം വ്യക്തമാക്കിയതാണ്. എന്നാൽ താൻ മത്സരിക്കണമെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആവശ്യം. പിന്നീട് തന്റെ പേര് എങ്ങനെ ഒഴിവായി എന്ന് അറിയില്ല. ശോഭാ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, പാർട്ടി തന്നെ ഒതുക്കിയെന്ന തോന്നൽ ഇല്ലെന്നും പ്രചരണത്തിൽ സജീവമായി ഉണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
Youtube Video

സിനിമാ താരവും ബി ജെ പി രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി തൃശൂരിൽ നിന്നും നടൻ കൃഷ്ണകുമാർ തിരുവനന്തപുരത്തു നിന്നും ജനവിധി തേടും. മുൻ ഐ എ എസ് ഓഫീസർ ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ നിന്നാണ് ജനവിധി തേടുന്നത്. കാലിക്കറ്റ് സർവകലാശാല മുൻ വി സി ഡോ. അബ്ദുൾ സലാം തിതൂരിൽ നിന്നും ബി ജെ പി സ്ഥാനാർഥിയായി മത്സരിക്കും.

കേരളത്തെ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്, ആസാം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാർഥികളെയും ബിജെപി പ്രഖ്യാപിച്ചു. സംസ്ഥാന നേതാക്കൾ നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം മാറ്റങ്ങൾ നിർദ്ദേശിച്ച ശേഷമാണ് പട്ടിക പുറത്തുവിട്ടത്.
Published by: Naseeba TC
First published: March 14, 2021, 6:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories