• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹര്‍ജി നല്‍കിയത് പബ്ലിസിറ്റിക്കല്ല; പിഴയടയ്ക്കില്ല, സുപ്രീകോടതിയില്‍ പോകുമെന്ന് ശോഭ സുരേന്ദ്രന്‍

ഹര്‍ജി നല്‍കിയത് പബ്ലിസിറ്റിക്കല്ല; പിഴയടയ്ക്കില്ല, സുപ്രീകോടതിയില്‍ പോകുമെന്ന് ശോഭ സുരേന്ദ്രന്‍

  • Last Updated :
  • Share this:
    കൊച്ചി: താന്‍ പബ്ലിസിറ്റിക്ക് വേണ്ടിയല്ല പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതെന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. ഹൈക്കോടതി വിധിച്ച പിഴ അടയ്ക്കില്ലെന്നും സുപ്രീം കോടതിയെ സമീപിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

    അയ്യപ്പ ഭക്തരെ കള്ളക്കേസിൽ കുടുക്കി പൊലീസ് ജയിലില്‍ അടച്ചിരിക്കുകയാണ്. ഇക്കാര്യമാണ് ഹൈക്കടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിക്ക് മുകളില്‍ വേറെയും കോടതിയുണ്ട്. സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.

    ഹര്‍ജി പിന്‍വലിച്ച് ഹൈക്കോടതിയില്‍ അഭിഭാഷകന്‍ മാപ്പു പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കി.

    Also Read 'പബ്ലിസിറ്റി സ്റ്റണ്ടോ?'; ശോഭ സുരേന്ദ്രന് ഹൈക്കോടതിയുടെ വിമർശനവും പിഴയും

    ശബരിമല ഹര്‍ജികളിലൂടെ പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ ശ്രമിക്കുകയാണോയെന്നായിരുന്നു ഹൈക്കോടതി ശോഭാ സുരേന്ദ്രനോട് ചോദിച്ചത്. വില കുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയ കോടതി 25000 രൂപ പിഴ ഈടാക്കാനും ഉത്തരവിട്ടു.

    ഹര്‍ജികളില്‍ ഉന്നയിച്ചത് വികൃതമായ ആരോപണങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. മാപ്പ് പറഞ്ഞ് ഹര്‍ജി പിന്‍വലിക്കാമെന്ന് അഭിഭാഷകന്‍ അറിയിച്ചെങ്കിലും പിഴ ഈടാക്കാനും അത് ലീഗല്‍ സര്‍വീസ് അതോറിട്ടിക്ക് കൈമാറാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
    First published: