നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Love jihaad | 'ലൗ ജിഹാദ്, ഹഗിയ സോഫിയ വിഷയങ്ങളിൽ എൽഡിഎഫും യുഡിഎഫും നിലപാട് വ്യക്തമാക്കണം': ശോഭ സുരേന്ദ്രൻ

  Love jihaad | 'ലൗ ജിഹാദ്, ഹഗിയ സോഫിയ വിഷയങ്ങളിൽ എൽഡിഎഫും യുഡിഎഫും നിലപാട് വ്യക്തമാക്കണം': ശോഭ സുരേന്ദ്രൻ

  'കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിൽ ക്രിസ്ത്യൻ സമുദായത്തിന് 20 ശതമാനവും മുസ്ലിം സമുദായത്തിന് 80 ശതമാനവുമെന്ന വിവേചനമാണ് ഇടതുപക്ഷ സർക്കാർ നടത്തികൊണ്ടിരിക്കുന്നത്.'

  ശോഭ സുരേന്ദ്രൻ

  ശോഭ സുരേന്ദ്രൻ

  • Share this:
   തിരുവനന്തപുരം;  ഹേഗിയ സോഫിയ ക്രിസ്ത്യൻ ദേവാലയം മുസ്‌ലിം പള്ളിയാക്കി മാറ്റിയതിനെ പാണക്കാട് തങ്ങൾ സ്വാഗതം ചെയ്തപ്പോൾ അതിനെതിരെ മൗനം പാലിച്ച കോൺഗ്രസ് നേതൃത്വവും നാളിതുവരെ നിലപാട് വ്യക്തമാക്കാത്ത എൽഡിഎഫ് നേതൃത്വവും ക്രിസ്ത്യൻ സമുദായത്തോട് അനീതിയും വഞ്ചനയുമാണ് കാണിക്കുന്നതെന്ന് കഴക്കൂട്ടത്തെ എൻഡി എ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ ശോഭ സുരേന്ദ്രൻ. അത് പോലെ തന്നെ ക്രിസ്ത്യൻ-ഹിന്ദു പെൺകുട്ടികളെ വ്യാജപ്രേമം നടിച്ച് സിറിയയിലേക്ക് കടത്തുന്ന ലൗ ജിഹാദിനെ കുറിച്ചും കഴക്കൂട്ടത്തെ LDF സ്ഥാനാർഥിയും UDF സ്ഥാനാർഥിയും നിലപാട് വ്യക്തമാക്കണമെന്ന്ശോ ഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

   കേന്ദ്ര സർക്കാർ നൽകുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിൽ ക്രിസ്ത്യൻ സമുദായത്തിന് 20 ശതമാനവും മുസ്ലിം സമുദായത്തിന് 80 ശതമാനവുമെന്ന വിവേചനമാണ് ഇടതുപക്ഷ സർക്കാർ നടത്തികൊണ്ടിരിക്കുന്നത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് മുസ്ലിം ലീഗ് കണ്ണുരുട്ടി ഭയപ്പെടുത്തുന്നത് കൊണ്ടാണ്. മുസ്ലിം ലീഗ് ശബ്ദിച്ചാൽ മുട്ടിടിക്കുന്നവരാണ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. മുസ്ലിം ലീഗിന്റെ ബി ടീമായി കോൺഗ്രസ് മാറിയിരിക്കുകയാണെന്നും, ബിജെപി അധികാരത്തിൽ വന്നാൽ ലൗ ജിഹാദ് നിരോധിക്കുമെന്നും ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ ജനസംഖ്യാ ആനുപാതികമായ വിഹിതം നൽകുമെന്നും ശോഭ പറഞ്ഞു.

   Also Read- 'ലൗ ജിഹാദ്' : ജോസ് കെ മാണിയ്ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ

   ആഴക്കടൽ മൽസ്യബന്ധനത്തിനു കേന്ദ്ര സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ അമേരിക്കൻ കുത്തക കമ്പനിക്ക് കരാർ നൽകി മത്സ്യത്തൊഴിലാളികളുടെ ജീവിതോപാധി തകർക്കാൻ ശ്രമിച്ച സിപിഎമ്മിന്റെ നിലപാടും, മൽസ്യ മേഖലക്ക് മാത്രമായി മന്ത്രാലയവും മന്ത്രിയെയും നൽകിയ മൽസ്യ തൊഴിലാളികളുടെ സുരക്ഷക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുന്നു കേന്ദ്ര സർക്കാരിന്റെ നിലപാടും മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വിലയിരുത്തുമെന്നും അവർ പറഞ്ഞു.

   ‘ലൗ ജിഹാദ്’ സംബന്ധിച്ച് ജോസ് കെ മാണി പ്രകടിപ്പിച്ചത് ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. ക്രൈസ്തവ സമുദായ നേതാക്കൾ മുൻപും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിൻ്റെ അപ്രമാദിത്തമാണുള്ളത്. ഇരു മുന്നണികളെയും മുസ്ലീം ലീഗിൻ്റെ സ്വാധീനം ബാധിച്ചിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

   ഇരു മുന്നണികളിൽ നിന്നും നീതി കിട്ടിയില്ലെന്ന പരാതി ക്രൈസ്തവ സമൂഹത്തിന് ഉണ്ട്. യുഡിഎഫിന്റെ ഭരണകാലത്ത് സീറ്റുകളും, മന്ത്രി സ്ഥാനവും മുസ്ലിം ലീഗ് വിലപേശി വാങ്ങിയ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഈ അപ്രമാദിത്വം കേരളത്തിൽ അനുവദിച്ച് കൊടുക്കണോ എന്ന് ജനങ്ങൾ ചിന്തിക്കണം. കെ സി ബി സിയും ക്രൈസ്തവ സമൂഹവും ഉയർത്തിയ ആശങ്ക തന്നെയാണ് ജോസ് കെ മാണി പങ്ക് വെച്ചത്. കേരളത്തിൽ ഭീകരവാദത്തോട് ചേർന്ന് നിൽക്കാത്തവർ ഈ ആശങ്കയെ ഗൗരവമായി കാണണം.

   സംസ്ഥാനത്ത് യുഡിഎഫുമായി ബിജെപി സഖ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം മലർന്ന് കിടന്ന് തുപ്പലാണെന്നും മന്ത്രി പറഞ്ഞു. തമിഴ്നാട്ടിൽ സഖ്യത്തിൽ ചേരുന്നതിന് പണം വാങ്ങുന്ന പാർട്ടിയാണ് സി പി എം എന്ന് മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തായ നടൻ കമൽ ഹാസൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ പാർട്ടിയെ തന്നെ വിൽപ്പന ചരക്കാക്കിയ സി പി എം നേതൃത്വത്തിന് ഈ ആരോപണം ഉയർത്താൻ അർഹതയില്ല. ഇത്തരം വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങൾ അവസാനിപ്പാക്കാനുള്ള മാന്യത ഇനിയെങ്കിലും മുഖ്യമന്ത്രി കാണിക്കണമെന്നും മന്ത്രി പറഞ്ഞു.
   Published by:Anuraj GR
   First published:
   )}