നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രഹ്ളാദനെ ഭയപ്പെടുത്തിയ ഹിരണ്യ കശിപുവിനെ ഓർക്കണം: നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് ആവർത്തിച്ച് ശോഭ സുരേന്ദ്രൻ

  പ്രഹ്ളാദനെ ഭയപ്പെടുത്തിയ ഹിരണ്യ കശിപുവിനെ ഓർക്കണം: നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് ആവർത്തിച്ച് ശോഭ സുരേന്ദ്രൻ

  ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയ ശേഷമുള്ള ശോഭ സുരേന്ദ്രന്റെ ആദ്യ പ്രതികരണം

  ശോഭ സുരേന്ദ്രൻ

  ശോഭ സുരേന്ദ്രൻ

  • Share this:
  ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതിയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് ശോഭാ സുരേന്ദ്രൻ. തന്നെ പൂജിയ്ക്കാത്തവരെ ചുട്ടു കൊല്ലുന്ന ഹിരണ്യ കശിപുവിനെ ഓർമ്മിപ്പിച്ചുകൊണ്ടാണ് നേതൃത്വത്തിനെതിരായ വിമർശനം. ഒരിക്കലും പദവികൾക്ക് പുറകെ പോയിട്ടില്ലെന്നും ജനങ്ങളെ സേവിക്കാൻ ചുമതലകൾ ആവശ്യമില്ലെന്നും ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

  പുനഃസംഘടനയെ ചൊല്ലി ബിജെപിയിൽ പോര് രൂക്ഷമാകുന്നതിനിടയിലാണ് സംസ്ഥാന നേതൃത്വത്തെ പുരാണത്തിലെ ഹിരണ്യ കശിപുവിനോട് ഉപമിച്ചുള്ള ശോഭാ സുരേന്ദ്രൻറെ വിമർശനം. പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കുമുള്ള മറുപടി എന്ന രീതിയിൽ തുടങ്ങുന്ന ഫേസ് ബുക്ക് പോസ്റ്റിൽ കെ. സുരേന്ദ്രന്റയും വി. മുരളീധരന്റെയും പേര് എടുത്ത് പറയാതെ പുരാണത്തിലെ ഹിരണ്യ കശിപുവിന്റെ കഥ ഉദ്ധരിക്കുന്നു.

  തന്നെ പൂജിയ്ക്കാത്തവരെ ചുട്ടു കൊല്ലുമെന്നും കൊടുങ്കാറ്റായി വന്ന് പറത്തി കളയുമെന്നും കടലിൽ എറിഞ്ഞു കൊല്ലുമെന്നും ഹിരണ്യ കശിപു ഭയപ്പെടുത്തി. എന്നിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ളാദനെയും പ്രഹ്ളദനെ തുടർച്ചയായി ആക്രമിച്ച ഹിരണ്യ കശിപുവിനെയും ഓർക്കണം...

  ദേശീയ കൗൺസിലിൽ നിന്ന് ഒഴിവാക്കിയ ശേഷമുള്ള ശോഭ സുരേന്ദ്രന്റെ ആദ്യ പ്രതികരണത്തിൽ സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കുമെന്ന് ആവർത്തിക്കുന്നു. പതിമൂന്നാമത്തെ വയസു മുതൽ സാമൂഹ്യ പ്രവർത്തനം ആരംഭിച്ച താൻ ഒരു പദവികൾക്ക് പുറകെയും പോയിട്ടില്ല. പദവികളിലേക്കുള്ള പടികൾ തന്നെ പ്രലോഭിച്ചിട്ടില്ലെന്നും മൂന്ന് പതിറ്റാണ്ടിനിടയിൽ നിരവധി ദൗത്യങ്ങൾ ഏറ്റെടുത്തു പൂർത്തിയാക്കിയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ശോഭാ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം പരിഗണിച്ചിരുന്നില്ല. ദേശീയ നേതൃത്വം ഇടപെട്ടാണ് അവസാനഘട്ടത്തിൽ കഴക്കൂട്ടത്ത് സീറ്റ് നൽകിയത്.  പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം:

  കഴിഞ്ഞ ഒന്ന് രണ്ട് ദിവസമായി നിരവധി പ്രവർത്തകരും അഭ്യുദയകാംക്ഷികളും നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. പതിമൂന്നാമത്തെ വയസ്സിൽ ബാലഗോകുലത്തിലൂടെ സാമൂഹ്യപ്രവർത്തനം ആരംഭിച്ചതാണ്. ഇതു വരെ പദവികൾക്കു പുറകെ പോയിട്ടില്ല: പദവികളിലേക്കുള്ള പടികൾ പ്രലോഭിപ്പിച്ചിട്ടുമില്ല. എന്നാൽ, ഞാൻ ജീവനെപ്പോലെ സ്നേഹിക്കുകയും സത്യസന്ധമായി സേവിക്കുകയും ചെയ്യുന്ന പ്രസ്ഥാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്കിടെ പല ദൗത്യങ്ങൾ ഏൽപ്പിച്ചു, അവ കലർപ്പില്ലാത്ത സമർപ്പണമനോഭാവത്തോടെ നിറവേറ്റി എന്ന് ഉറച്ചു വിശ്വസിക്കുന്നു. ശ്രീരാമ ഭഗവാൻ സേതുസമുദ്രം നിർമിച്ചപ്പോൾ അണ്ണാറക്കണ്ണനും തന്നാലായത് എന്നതു പോലെ. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് തെളിയിച്ച ഒരുപാടു മഹദ് വ്യക്തികളുടെ ഉദാഹരണം ഭാരതത്തിലും കേരളത്തിലും നമുക്കു മുന്നിലുണ്ട്. നമ്മുടെ ജനാധിപത്യ സമൂഹത്തിൽ ജനപിന്തുണയാണ് പ്രധാനം. എന്നാൽ, തന്നെ പൂജിക്കാത്തവരെ ചുട്ടു കൊല്ലുമെന്നും, കൊടുങ്കാറ്റായി വന്ന് പറത്തിക്കളയുമെന്നും, കടലിലെറിഞ്ഞു കൊല്ലുമെന്നും ഹിരണ്യകശ്യപു ഭയപ്പെടുത്തിയിട്ടും സ്വന്തം നിലപാടിൽ ഉറച്ചു നിന്ന പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർക്കുന്നത് നല്ലതാണ്.

  Summary: Sobha Surendran writes a FB post amid reconstitution in BJP causes quite a stir
  Published by:user_57
  First published:
  )}