• HOME
  • »
  • NEWS
  • »
  • kerala
  • »
  • KRail | മൂന്നു ജില്ലകളിലെ Silverline സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി; ജനം സഹകരിക്കുന്നില്ലെന്ന്

KRail | മൂന്നു ജില്ലകളിലെ Silverline സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി; ജനം സഹകരിക്കുന്നില്ലെന്ന്

രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു, ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടർ മുഖേന സർക്കാരിനെ അറിയിച്ചത്.

K-Rail

K-Rail

  • Share this:
    ജനങ്ങളില്‍ നിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനെ തുടര്‍ന്ന് 3 ജില്ലകളിലെ കെറെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹികാഘാത പഠനം (social impact study) താത്കാലികമായി നിര്‍ത്തി (temporarily stopped). എറണാകുളം, ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിലെ പഠനമാണ് നിര്‍ത്തിവെച്ചത്. പ്രസ്തുത മേഖലകളില്‍ പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസിന്റേതാണ് (Rajagiri College of Social Sciences) തീരുമാനം.

    ഇക്കാര്യം റവന്യൂ വകുപ്പിനെ അറിയിച്ചു, സർക്കാരിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് തീരുമാനം. ജനങ്ങളുടെ നിസഹരണം തുടരുന്നതിനാൽ പഠനം മുന്നോട്ടു കൊണ്ടുപോകാനാകുന്നില്ലെന്ന് രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് വകുപ്പിനെ അറിയിച്ചു.

    പദ്ധതി മേഖലയിലെ താമസക്കാരിൽ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങൾ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകൾ കേൾക്കണം. എന്നാൽ ജനങ്ങളുടെ എതിർപ്പ് തുടരുന്നതിനാൽ നിലവിൽ പഠനം അപ്രായോഗികമാണ്. രാജഗിരിയുടെ പഠന സംഘത്തെ ഇന്നലെ എറണാകുളത്ത് തടഞ്ഞിരുന്നു, ഈ സാഹചര്യത്തിലാണ് പഠനം നടത്തുന്നതിലെ ബുദ്ധിമുട്ട് എറണാകുളം ജില്ലാ കലക്ടർ മുഖേന സർക്കാരിനെ അറിയിച്ചത്.

    ചെയ്യേണ്ടത് സമയത്ത് ചെയ്യണം, ഇല്ലെങ്കിൽ വലിയവില നൽകേണ്ടി വരും; കെറെയിലില്‍ മുഖ്യമന്ത്രി


    കെറെയില്‍ വിഷയത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനാവശ്യമായത് ചെയ്യുന്നതിൽ നിന്ന് സർക്കാർ ഒളിച്ചോടില്ല. ചെയ്യേണ്ടത് ശരിയായ സമയത്ത് തന്നെ ചെയ്യണം. ഇന്ന് നടക്കേണ്ടത് നടന്നില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ റെയില്‍ സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ റെയിലിനെ അനുകൂലിക്കുന്നവരാണ് മഹാഭൂരിപക്ഷവും ബഹളം വെക്കുന്നില്ലെങ്കിലും അവര്‍ വികസനം ആഗ്രഹിക്കുന്നവരാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

    സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയായ 51 റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്തില്ലെങ്കിൽ അതിന് വലിയ വില നൽകേണ്ടി വരും. ദേശീയപാതാ വികസനം ഇതിന് ഉദാഹരണമാണ്. ഭൂമി നഷ്ട്പ്പടുന്നവർ ഇപ്പോൾ റോഡ് വികസനത്തിനൊപ്പമാണ്.

    ദേശീയപാതാ വികസനത്തിനെതിരെ എത്തിയവർക്ക് പിന്നീട് പശ്ചാത്താപത്തിന് ഒരു കണിക പോലും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ സംസ്ഥാനമാണെങ്കിലും നമ്മളും മറ്റുള്ളവർക്കൊപ്പം നേട്ടം കൊയ്യണ്ടേ എന്നും അദ്ദേഹം ചോദിച്ചു. മറ്റ് നാടുകൾ കൈവരിക്കുന്ന നേട്ടം കേരളവും നേടണം. സംസ്ഥാനം പിന്നോട്ട് പോകുന്നത് അംഗീകരിക്കാൻ കഴിയുമോ? വികസനമാണ് നാടിൻ്റെ പൊതുവായ താൽപ്പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    'ജനങ്ങളെ എതിർത്ത് മുന്നോട്ട് പോകാനാകില്ല'; സിൽവർ ലൈനിന് എതിരെ എൻഎസ്എസ്


    കോട്ടയം: കെ റെയില്‍ (K rail) പദ്ധതിയിൽ സർക്കാരിനെ വിമർശിച്ച് എൻ എസ് എസ് (NSS) രംഗത്തെത്തി. സിൽവർലൈൻ റെയിൽവേ പദ്ധതി പ്രായോഗികമല്ലെന്ന് എന്‍എസ്‌എസ് പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തില്‍ എടുക്കുക എന്നത് സര്‍ക്കാരിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും എന്‍എസ്‌എസ് ഓർമ്മിപ്പിച്ചു. ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. ദീര്‍ഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി ജനക്ഷേമകരമാകില്ലെന്നും എന്‍എസ്‌എസ് ചൂണ്ടിക്കാട്ടി.

    ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടു. ജനങ്ങളെ എതിര്‍ത്ത് മുന്നോട്ടു പോകാനാവില്ല. പദ്ധതി ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭമാകുമെന്ന് ഉറപ്പില്ലെന്നും എന്‍എസ്‌എസ് ചൂണ്ടിക്കാട്ടി.
    Published by:Arun krishna
    First published: