നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Madhav Gadgil| 'കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തം; അതിന് യുഗങ്ങളൊന്നും ആവശ്യമില്ല'; 2013ൽ ഗാഡ്ഗിൽ പറഞ്ഞത് വൈറൽ

    Madhav Gadgil| 'കേരളത്തെ കാത്തിരിക്കുന്നതു വലിയ ദുരന്തം; അതിന് യുഗങ്ങളൊന്നും ആവശ്യമില്ല'; 2013ൽ ഗാഡ്ഗിൽ പറഞ്ഞത് വൈറൽ

    മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോഴും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ വ്യാപകമാകുമ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടിക സംസ്ഥാനത്ത് ചർച്ചയായിരുന്നു.

    madhav gadgil

    madhav gadgil

    • Share this:
      തിരുവനന്തപുരം: കനത്ത മഴയിൽ കേരളം (Kerala) മറ്റൊരു വലിയ ദുരന്തത്തെ കൂടി അഭിമുഖീകരിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത് പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിൽ (Madhav Gadgil) 2013ൽ പറഞ്ഞ വാക്കുകളാണ്. പശ്ചിമഘട്ടം (Western Ghats) ആകെ തകർക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങൾ കാത്തിരിക്കേണ്ടെന്നുമാണ് ഗാഡ്ഗിൽ അന്ന് പറഞ്ഞത്.

      ‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വർഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കു തന്നെ മനസ്സിലാകും.’- 2013ൽ മാധവ് ഗാഡ്ഗിൽ പങ്കുവച്ച ഈ ആശങ്കയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

      Also Read- Kerala Rains Live Update| സംസ്ഥാനത്ത് മരണം 19 ആയി; കൊക്കയാറിൽ 4 മൃതദേഹങ്ങൾ കണ്ടെടുത്തു

      മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലുകൾ ഉണ്ടായപ്പോഴും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ വ്യാപകമാകുമ്പോഴും ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചർച്ചയായത്. മലയാളി പ്രളയത്തെയും ഉരുൾപൊട്ടലുകളെയും നേരിട്ട് തുടങ്ങിയ കഴിഞ്ഞ് പോയ വർഷങ്ങളിൽ എല്ലാം ഈ വാചകവും ഗാഡ്ഗിൽ റിപ്പോർട്ടും മഴ തോരുന്നത് വരെ സോഷ്യൽ ലോകത്ത് നിറഞ്ഞുനിൽക്കുന്നത് പതിവ് കാഴ്ചയാണെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.



      ‘ഒരിക്കൽ അവർ മാധവ് ഗാഡ്ഗിലിനെ പരിഹസിച്ചു. ഇന്ന് കാലം പറയുന്നു, ഗാഡ്ഗിലായിരുന്നു ശരി!’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. 2011 ഓഗസ്റ്റ് 31ന് ആണ് കേന്ദ്ര സർക്കാരിന് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ പിന്നീട് കേരളത്തെ ഇളക്കിമറിച്ച വിവാദമായി ഇതിനെ ഒരു വിഭാഗം വളർത്തിയെടുത്തു. ഇന്നും ലോകം ആദരവോടെ കാണുന്ന, പരിസ്ഥിതി മേഖലയിലെ എണ്ണം പറഞ്ഞ വിദഗ്ധരിലൊരാളാണു മാധവ് ധനഞ്ജയ ഗാഡ്ഗിൽ. അദ്ദേഹത്തിന്റെ വാക്കുകൾ ശരിവയ്ക്കുന്ന ദുരന്തങ്ങളാണ് ഓരോ വർഷവും ഇപ്പോൾ കേരളം നേരിടുന്നതെന്ന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എത്തുന്ന കുറിപ്പുകൾ വ്യക്തമാക്കുന്നു.

      Also Read- തകര്‍ന്ന് വീണ് വീട്; വെള്ളപാച്ചിലില്‍ ഒലിച്ചുപോയത് ഒരായുസ്സിന്റെ പ്രയത്‌നം; വീഡിയോ



      കൂട്ടിക്കലിൽ ഉരുൾപൊട്ടിയ പ്രദേശം ഗാഡ്ഗിൽ കമ്മിറ്റി കണ്ടെത്തിയ പരിസ്ഥിതി ദുർബല മേഖലയിലെന്നാണ് റിപ്പോർട്ട്. പാറപൊട്ടിക്കലും നിർമാണവും പൂർണമായും നിരോധിക്കേണ്ട പ്രദേശങ്ങളിലാണ് കൂട്ടിക്കൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രദേശത്തെ വല്യേന്ത, എളങ്കാട്, മേഖലകളിൽ പാറപൊട്ടിക്കൽ വ്യാപകമാണ്. ഇതുതന്നെയാണ് ഉരുൾപൊട്ടലിലേക്ക് നയിച്ചതെന്നാണ് ഗാഡ്ഗിൽ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നത്.

      Also Read- Kerala Rains | പ്രതിപക്ഷ നേതാവ് കൂട്ടിക്കലില്‍ സന്ദര്‍ശനംനടത്തി: രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് വി.ഡി സതീശന്‍

      കൂട്ടിക്കലിൽ പ്ലാപ്പള്ളിയിലും കാവാലിയിലുമാണ് ശനിയാഴ്ച ഉരുൾപൊട്ടിയത്. ആദ്യത്തെ ഉരുൾപൊട്ടലിലാണ് കൂടുതൽ ആളുകളെ കാണാതായത്. അനിയന്ത്രിതമായ വെള്ളപ്പാച്ചിലിലും മണ്ണ് മൂടിയും വെള്ളം കയറിയും റോഡുകൾ തകർന്നടിഞ്ഞു. കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടലിൽ സംഭവസ്ഥലത്ത് നിന്നും പത്ത് പേരുടെ മൃതദേഹങ്ങൾ ഇതിനോടകം കണ്ടെത്തി.
      Published by:Rajesh V
      First published:
      )}