കൊല്ലം: കടമുറിയുടെ ചുവരുകളിൽ വരച്ച ചിത്രം മായ്ച്ച് പാർട്ടി പരിപാടിയ്ക്കായി ചുവരെഴുതിയത് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. കൊല്ലം കരുനാഗപ്പള്ളിയിലാണ് വഴിയാത്രക്കാരനായ ചിത്രകാരൻ വരച്ച ചിത്രങ്ങൾ മായ്ച്ച് പാർട്ടി പരിപാടിയുടെ ചുവരെഴുത്ത് നടത്തിയത്.
സിപിഎം ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായുള്ള ചുവരെഴുത്താണ് ചിത്രം മായ്ച്ച് കളഞ്ഞ് നടത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വഴിയാത്രക്കാരനായ വൃദ്ധനാണ് ഒരാഴ്ചയെടുത്ത് ചുവരിൽ ഗ്രാമീണ ഭംഗി നിറയുന്ന ചിത്രം വരച്ചുതീര്‍ത്തത്.
ചിത്രം കാണുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തുന്നുണ്ടായിരുന്നു. കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ്റ്റ് സ്റ്റാന്റിലെത്തുന്നവർ സമീപത്തെ കടയുടെ ചുവരിലാണ് ചിത്രം വരച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പ്രടരിച്ചതോടെയാണ് ആളുകൾ എത്തിതുടങ്ങിയത്. ചിത്രം കാണാനായി എത്തുന്നവർ ചെറിയ സംഭാവനകൾ വയോധികന് നൽകുമായിരുന്നു.
ചിത്രം ചുവരിൽ നിന്ന് മായ്ച്ച് കളഞ്ഞതോടെ വയോധികന് ഏക വരുമാന മാര്‍ഗം കൂടി നിലച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയാണ് സദാനന്ദനാണ് ചിത്രങ്ങൾ വരച്ചതെന്നാണ് നാട്ടുകാർ പറയുന്നതെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.