'ചേട്ടന് ഇതേക്കുറിച്ചൊന്നും വലിയ പിടിയില്ല അല്ലേ?' കോവിഡിനെക്കുറിച്ച് ലേഖനമെഴുതിയ ശ്രീനിവാസനോട് സോഷ്യൽ മീഡിയ

അറിയില്ലാത്ത വിഷയങ്ങൾ പറയാതിരുന്ന് കൂടേയെന്നും ഡോക്ടർ ചോദിക്കുന്നു.

News18 Malayalam | news18
Updated: April 7, 2020, 8:07 PM IST
'ചേട്ടന് ഇതേക്കുറിച്ചൊന്നും വലിയ പിടിയില്ല അല്ലേ?' കോവിഡിനെക്കുറിച്ച് ലേഖനമെഴുതിയ ശ്രീനിവാസനോട്   സോഷ്യൽ മീഡിയ
ശ്രീനിവാസൻ
  • News18
  • Last Updated: April 7, 2020, 8:07 PM IST IST
  • Share this:
വൈറ്റമിൻ സി കോവിഡിന് പ്രതിരോധം ആകുമെന്ന് പറഞ്ഞ ചലച്ചിത്രകാരൻ ശ്രീനിവാസന് എതിരെ സോഷ്യൽ മീഡിയ. ഇതാദ്യമായല്ല ആധുനിക വൈദ്യശാസ്ത്രത്തിന് എതിരെ ശ്രീനിവാസൻ രംഗത്തെത്തുന്നത്. ഇതിനു മുമ്പും മരുന്ന് മാഫിയയ്ക്കെതിരെ ശ്രീനിവാസൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.

എന്നാൽ, കോവിഡ് കാലത്ത് മാധ്യമം പത്രത്തിൽ എഴുതിയ 'മനുഷ്യൻ പഠിക്കാത്ത പാഠങ്ങൾ' എന്ന ലേഖനമാണ് പരക്കെ വിമർശനത്തിന് വിധേയമായിരിക്കുന്നത്. എഡിറ്റോറിയൽ പേജിലെഴുതിയ ലേഖനത്തിൽ വിറ്റാമിൻ സി കോവിഡ് പ്രതിരോധത്തിന് സഹായിക്കുമെന്നും പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ആയിരുന്നു ശ്രീനിവാസന്റെ പരാമർശം. ജയിലിൽ കിടക്കാൻ താൽപര്യമില്ലാത്തതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ആയിരുന്നു ശ്രീനിവാസൻ എഴുതിയത്.

You may also like:നിസാമുദ്ദീൻ സമ്മേളനത്തിന്റെ പേരിൽ വർഗീയ വിദ്വേഷമുണ്ടാക്കുന്ന ഓഡിയോ സന്ദേശം: MLA അറസ്റ്റിൽ
[NEWS]
ആളൊഴിഞ്ഞ സ്ഥലങ്ങളിലെ ചാരായം വാറ്റൽ ഇനി നടക്കില്ല; എക്സൈസിന്റെ ഡ്രോണ്‍ പറന്നെത്തും [NEWS]കൊവിഡ് കാലത്തും വില കൂട്ടി സപ്ലൈകോ; അവശ്യസാധനങ്ങൾക്ക് ഒരാഴ്ചക്കിടെ കൂടിയത് 2 മുതൽ 10 രൂപ വരെ [NEWS]

ശരീരത്തിലെ ജലാംശം വിറ്റാമിൻ സി ആൽക്കലൈൻ ആക്കി മാറ്റും. അങ്ങനെ വരുമ്പോൾ ഒരു വൈറസിനും നിലനിൽക്കാനാവില്ല. എന്നാൽ, അമേരിക്ക പോലുള്ള രാജ്യങ്ങൾ ആദ്യം തന്നെ ഈ വാദത്തെ എതിർത്തെന്നും മരുന്നുണ്ടാക്കി വിൽക്കുന്നതിലാണ് അവർക്ക് താൽപര്യമെന്നും ലോകാരോഗ്യ സംഘടനയും ഐ എം എയും അതിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും ആയിരുന്നു ലേഖനത്തിൽ ശ്രീനിവാസൻ കുറിച്ചത്. എന്നാൽ, ശ്രീനിവാസൻ പ്രചരിപ്പിക്കുന്നത് വ്യാജ സന്ദേശമാണെന്നും സാമൂഹ്യ ദ്രോഹമായ പ്രചരണം നടത്തരുതെന്ന് ശ്രീനിവാസനോട് ആവശ്യപ്പെടുകയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

പരിയാരം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറുടെ പേരിലിറങ്ങിയ വ്യാജസന്ദേശത്തിനെതിരെ ആ ഡോക്ടർ തന്നെ സൈബർ സെല്ലിൽ പരാതി നൽകിയിരിക്കുകയാണെന്നും ഡോക്ടർമാർ പറയുന്നു. മുമ്പൊരിക്കൽ മരുന്നുകൾ കടലിൽ വലിച്ചെറിയണം എന്ന് പത്രത്തിൽ എഴുതിയ വ്യക്തിയാണ് ശ്രീനിവാസനെന്നും എന്നിട്ട് നിങ്ങൾക്ക് ഒരു അസുഖം വന്നപ്പോൾ കേരളത്തിലെ ഏറ്റവും മുന്തിയ ആശുപത്രികളിലൊന്നിൽ ഏറ്റവും മികച്ച ചികിത്സ തേടിയ വ്യക്തിയാണെന്നും ഡോക്ടർ ജിനേഷ് പറഞ്ഞു. അറിയില്ലാത്ത വിഷയങ്ങൾ പറയാതിരുന്ന് കൂടേയെന്നും ഡോക്ടർ ചോദിക്കുന്നു.ദയവുചെയ്ത് ഈ മണ്ടത്തരങ്ങൾ വിശ്വസിച്ച് പണി വാങ്ങരുതെന്നും ഡോ ജിനേഷ് പറഞ്ഞു. വ്യക്തിഗത ശുചിത്വ മാർഗങ്ങൾ സ്വീകരിക്കുക. അത് മാത്രമേ പറയാനുള്ളൂ. നിങ്ങൾ വിറ്റാമിൻ സി കഴിച്ചാലും ഇല്ലെങ്കിലും വ്യക്തിഗത ശുചിത്വ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ മറക്കരുതെന്നും ജിനേഷ് ആവശ്യപ്പെടുന്നു.

 ലോകത്തിൽ ആകെ മുക്കാൽ ലക്ഷത്തോളം പേർ മരിച്ച അസുഖമാണ്. അതിനെ തടയാൻ ലോകം പരമാവധി പൊരുതുകയാണ്. ലോകാരോഗ്യ സംഘടനയും ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകരും അതിനു വേണ്ടി പരിശ്രമിക്കുകയാണ്. അപ്പോൾ ശ്രീനിവാസനെ പോലുള്ളൊരാൾ മണ്ടത്തരം പറയുന്നത് കഷ്ടമാണെന്നും ഡോ ജിനേഷ് പറയുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 7, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading