തിരുവനന്തപുരം: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ സാഹിത്യ-സാംസ്കാരിക നായകരെ വെറുതെ വിടാതെ സോഷ്യല്‍ മീഡിയ. ശാരദക്കുട്ടിയും കെ.ആര് മീരയും കൊലപാതകത്തെ അപലപിച്ച് എഴുതിയ കുറിപ്പുകൾക്ക് താഴെ നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
'നീതിയും ധാര്‍മ്മികതയും ജനാധിപത്യ ബോധവും പ്രസംഗിക്കാനുള്ള വെറും വാക്കുകള്‍ മാത്രമല്ല. അവയെ കശാപ്പു ചെയ്യുന്നവര്‍ ആരായാലും അവര്‍ക്കൊപ്പമില്ലെന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ശാരദക്കുട്ടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവരാണ് രംഗത്തെത്തിയിരിക്കുന്നത്.
അങ്ങനെ ആരെങ്കിലും അല്ല ശാരദക്കുട്ടീ, ഇപ്പോഴിവിടത്തെ കശാപ്പുകാര്‍ സിപിഎമ്മാണെന്നാണ് ബല്‍റാം പറയുന്നത്. 'അത് തുറന്ന് പറയാതെയുള്ള നിങ്ങളുടെയൊക്കെ ഈ ജനറലൈസേഷന് വെറും ഉഡായിപ്പ് ആണ്. കുഞ്ഞനന്ദനേപ്പോലുള്ള കൊടും ക്രിമിനലുകള്‍ക്ക് വേണ്ടി അധികാരം ദുര്‍വ്വിനിയോഗം ചെയ്യുമ്പോഴും പിണറായി വിജയന് മംഗളപത്രമെഴുതാന്‍ മത്സരിച്ച നിങ്ങളേപ്പോലുള്ള സാംസ്ക്കാരിക നായകര്‍ക്കൊക്കെ ഈ ചോരയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുണ്ട്.'- ബല്‍റാം ഓര്‍മ്മിപ്പിക്കുന്നു.
![]()
കൊലയ്ക്കു പിന്നില്‍ സിപി.എം ആണെന്നു പറയാന്‍ എന്തിനാണ് മടിക്കുന്നതെന്നാണ് കമന്റ് ബോക്സില്‍ എത്തുന്നവരുടെ പ്രധാന ചോദ്യം. രാഷ്ട്രീയം ഉള്‍പ്പെടെ സമകാലീക വിഷയങ്ങളില്‍ പ്രതികരണം നടത്തുന്ന എഴുത്തുകാരിയാണ് ശാരദക്കുട്ടി.
മാധ്യമ പ്രവര്‍ത്തകയായിരുന്ന കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പരമ്പര തയാറാക്കാന്‍ കണ്ണൂരില്‍ എത്തിയ അനുഭവമാണ് എഴുത്തുകാരിയായ കെ.ആര് മീര ഫേസ്ബുക്ക് കുറിപ്പില്‍ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഈ കുറിപ്പിനു താഴെയും നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.\
Also Read
കരളലിയിച്ച് കൃപേഷ്; അഭിമന്യുവിന്റേതിനേക്കാള്‍ ദരിദ്രം, ഈ കുടില്‍'നല്ല വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞെടുത്ത സഖാക്കളെ നോവിക്കാതെയുള്ള മിഖച്ച ഒരിത്. ഒരുറുമ്പ് കടിക്കുന്ന വേദന മാത്രം. സഖാക്കള്‍ സഹിക്കുമോ ആവോ.' - ഒരാള്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.