തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരെയുണ്ടാകുന്ന സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളും ആശുപത്രിക്ക് പുറത്തുള്ള ആക്രമണങ്ങളും പുതിയ നിയമപരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഐഎംഎ. സംരക്ഷണം നൽകാനുള്ള ഓർഡിനൻസിൽ മാറ്റം വരുത്തിയതിനെ ഐ.എം. എ സ്വാഗതം ചെയ്യുന്നു. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം.
ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് ഏഴുവർഷം വരെ ശിക്ഷ; ഓർഡിനൻസിന് അംഗീകാരം
ഡോ. വന്ദന ദാസിന്റെ മരണത്തിൽ കലാശിച്ച സംഭവത്തിൽ പൊലീസ് നിഷ്ക്രിയത്വത്തെക്കുറിച്ച് അന്വേഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. സുൽഫി നൂഹു, സെക്രട്ടറി ഡോ. ജോസഫ് ബെനവൻ എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.