തിരുവനന്തപുരം: വാളയാറിൽ ലൈംഗിക പീഡനത്തിനിരയായി സഹോദരിമാർ മരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ പ്രതിഷേധം ഏറ്റെടുത്ത് സോഷ്യൽ മീഡയ. കേസിൽ പൊലീസിനും പ്രോസിക്യൂഷനുമുണ്ടായ വീഴ്ചയുണ്ടായതാണ് പ്രതികളെ കുറ്റവിമുക്തരാക്കിയുള്ള വിധിയിലേക്ക് നയിച്ചതെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസിനും പ്രോസിക്യൂഷനും ആഭ്യന്തര വകുപ്പിനും എതിരെയാണ് സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നത്. 'മുഖ്യമന്ത്രി ഞങ്ങള്‍ പെൺകുട്ടികൾക്ക് നീതി വേണം'- എന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകളുമായുള്ള കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്താണ് സോഷ്യൽ മീഡിയിൽ കാമ്പയിൻ നടക്കുന്നത്.
ഇതിനിടെ പ്രതികൾക്ക് സി.പി.എമ്മുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം കേസിലെ പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്ന് സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കായി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. അന്വേഷണത്തില്‍ പൊലീസ് വീഴ്ച ഉണ്ടായപ്പോഴാണ് പാര്‍ട്ടി ഇടപെട്ടതെന്നും പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.