തിരുവനന്തപുരം: കോപ്പിയടി വിവാദത്തില്‍ എങ്ങും തൊടാതെ വിശദാീകരണവുമായെത്തുന്ന എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. എഴുത്തുകാരും പ്രശസ്തരും തങ്ങളുടെ അക്കൗണ്ടിലൂടെ നിലപാട് വ്യക്തമാക്കുമ്പോള്‍ ദീപാ നിശാന്തെന്ന അധ്യാപികയെ കേരളത്തില്‍ 'താരമാക്കിയ' സോഷ്യല്‍ മീഡിയ അവരുടെ വിശദീകരണ പോസ്റ്റുകള്‍ക്ക് കീഴില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
കവി കലേഷിനെ കുറ്റക്കാരനാക്കുന്ന രീതിയിലായിരുന്നു ദീപാ നിശാന്ത് ഇന്നലെ വൈകീട്ട സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. എന്നാല്‍ ഇതിന് വന്ന കമന്റുകളെല്ലാം ദീപാ നിശാന്തിനെ പരിഹസിക്കുന്നതും വിമര്‍ശിക്കുന്നതുമായിരുന്നു. 'ടീച്ചര്‍ എന്തിന് കോപ്പിയടിച്ചു എന്ന് സിമ്പിളായിട്ടങ്ങ് പറഞ്ഞാലെന്താ' എന്ന ചോദ്യമാണ് കൂടുതല്‍ പേരും ഉയര്‍ത്തിയിരിക്കുന്നത്.
'ദീപ നിശാന്ത് സംഘി മനസുകളെ പരിഭ്രമിപ്പിച്ചിരിക്കുന്നു'
കോപ്പിയടിച്ചതെന്തിന് എന്ന ചോദ്യത്തിന് പുറമെ 'എന്തിനാണ് കട്ടതെന്ന് ഒറ്റവാക്കില്‍ പറഞ്ഞൂടെ' എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു. ന്യായീകരണം നന്നായിട്ടുണ്ടെന്ന് പരിഹസിക്കുന്നവരും കമന്റുകളുമായി എത്തിയിട്ടുണ്ട്.
'ടീച്ചറെ, യേശു പറഞ്ഞിട്ടുണ്ട് 'അന്യന്റെ മുതല്‍ ആഗ്രഹിക്കരുത് എന്ന്' എന്ന ഉപദേവും ചിലര്‍ ദീപ ടീച്ചര്‍ക്ക് നല്കുന്നു.
'താങ്കളുടെ പോസ്റ്റുകളിലെ ഈ ഞാന്‍ ഞാന്‍ ഞാന്‍.. ഞാന്‍ ഇന്നതൊക്കെ ആണ്. ഞാന്‍ സംഭവം ആണ്. ഞാന്‍ തളര്‍ന്നു പോകില്ല എന്നൊക്ക പറയുന്നത് അല്ലാതെ 'എന്ത് കൊണ്ടാണ് ആ കലേഷിന്റെ കവിത താങ്കളുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്' എന്നങ്ങു സിംപിള്‍ ആയി പറയരുതോ.. കോപ്പി ആണെങ്കില്‍ കോപ്പി ആണെന്ന് തുറന്നു പറയണം ഹേ.. ഈ മിഥ്യാഭിമാനം പൂണ്ട് തലയും വാലുമില്ലാതെ ചുമ്മാ തള്ളിമറിക്കല്‍ കുറെ ആയല്ലോ നടത്തുന്നത്? ഓക്കേ ഞാന്‍ ഒരു മോഷണം നടത്തി. പിടിക്കപ്പെടും എന്ന് കരുതിയതല്ല.. പക്ഷെ അങ്ങനെ ഉണ്ടായി.. ഐ ആം ദി സോറി.. എന്നങ്ങു പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉള്ളു.. ഉള്ളിലുള്ള അഹംഭാവം അതിന് സമ്മതിക്കുന്നില്ല അല്ലിയോ..' എന്നാണ് മറ്റൊരു കമന്റ്.
വ്യക്തമായ ഉത്തരം നല്‍കാത്ത നിലപാടിനെയാണ് പലരും രൂക്ഷമായി വിമര്‍ശിക്കുന്നത്. 'അല്ലാ... ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ... വീണ്ടും ചക്ക് ന്ന് ചോദിച്ചപ്പോ കൊക്ക് ന്ന് ഉള്ള മറുപടി ആണല്ലോ.. ലളിതമായി പറഞ്ഞുടെ സംഗതി ? 'ഇതിവിടം കൊണ്ട് അവസാനിക്കണം, മാപ്പു..' അപ്പൊ അതാണ് കാര്യം.' എന്നാണ് മറ്റൊരു കമന്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.