നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സോഷ്യൽമീഡിയയിലെ കാമുകനെ തേടിയെത്തി വീട്ടമ്മ; ഒടുവിൽ യുവാവിന്‍റെ വീട്ടുകാരും ഭർത്താവും കൈയൊഴിഞ്ഞു

    സോഷ്യൽമീഡിയയിലെ കാമുകനെ തേടിയെത്തി വീട്ടമ്മ; ഒടുവിൽ യുവാവിന്‍റെ വീട്ടുകാരും ഭർത്താവും കൈയൊഴിഞ്ഞു

    ഒടുവിൽ തന്നെ എങ്ങനെയെങ്കിലും ഭർത്താവിന്‍റെ അടുത്ത് എത്തിക്കണമെന്ന് കാമുകനോട് യുവതി ആവശ്യപ്പെട്ടു

    Woman

    Woman

    • Share this:
      കൊല്ലം: സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട കാമുകനെ തേടിയെത്തിയ വീട്ടമ്മ ശരിക്കും ഞെട്ടി. പാലക്കാടുനിന്ന് കൊല്ലത്തെ കാമുകന്‍റെ വീട്ടിലെത്തിയപ്പോഴാണ് താൻ സ്നേഹിച്ചയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണെന്ന് മനസിലായത്. പാലക്കാട് നെന്മാറ സ്വദേശിയായ വീട്ടമ്മയാണ് പാതിരാത്രിയോടെ കാമുകന്‍റെ കൊല്ലം കല്ലുവാതുക്കലുള്ള വീട്ടിലെത്തിയത്. എന്നാൽ യുവാവിന്‍റെ വീട്ടുകാർ കാമുകിയെ വീട്ടിൽ കയറ്റാൻ തയ്യാറായില്ല. വിഷയം ജനപ്രതിനിധികളിടപെട്ട് പൊലീസ് സ്റ്റേഷനിൽവെച്ച് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും കാമുകനും ഭർത്താവും കൈവിട്ടതോടെ വീട്ടമ്മ ഒറ്റയ്ക്കായി.

      കോൺക്രീറ്റ് പണിക്ക് പോകുന്ന യുവാവിനോട് പിണങ്ങി ഭാര്യ വേറെയാണ് താമസിക്കുന്നത്. ഇയാൾ സോഷ്യൽമീഡിയയിലൂടെയാണ് കൊല്ലം സ്വദേശിയും രണ്ടുവർഷമായി നെന്മാറയിൽ താമസിക്കുന്ന വീട്ടമ്മയുമായി അടുപ്പത്തിലായത്. ഒന്നര വർഷം മുമ്പാണ് ഇരുവരും പരിചയപ്പെട്ടതെങ്കിലും ആദ്യമായി നേരിൽ കാണുന്നത് കഴിഞ്ഞ ദിവസം കല്ലുവാതുക്കലുള്ള യുവാവിന്‍റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു.

      പരിചയം പ്രണയമായി വളർന്നതോടെ കാമുകൻ വീട്ടമ്മയ്ക്ക് പണം അയയ്ക്കുന്നത് പതിവായി. ഇത് ഭർത്താവ് കണ്ടെത്തിയതോടെ കുടുംബകലഹം പതിവായി. ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന് കാട്ടി വീട്ടമ്മ പൊലീസിൽ പരാതി നൽകുകയും ചെയ്തു. അതിനിടെ ഭർത്താവിനെ ഉപേക്ഷിച്ച് കൊല്ലത്തുള്ള സഹോദരന്‍റെ വീട്ടിലേക്കു പോകുകയാണെന്ന് പറഞ്ഞു യുവതി വീടുവിട്ടിറങ്ങി. പാലക്കാടുനിന്ന് പല ബസുകൾ മാറിക്കയറി കായംകുളത്ത് എത്തി. അവിടെനിന്ന് ഓട്ടോ വിളിച്ചാണ് കല്ലുവാതുക്കലുള്ള യുവാവിന്‍റെ വീട്ടിലെത്തിയത്.

      എന്നാൽ യുവതിയെ വീട്ടിൽ പ്രവേശിപ്പിക്കാൻ കാമുകന്‍റെ മാതാപിതാക്കൾ തയ്യാറായില്ല. ബഹളംകേട്ട് പ്രദേശവാസികൾ അവിടെ തടിച്ചുകൂടുകയും ചെയ്തു. നേരം വെളുക്കുന്നതുവരെ യുവതി സമീപത്തെ പഞ്ചായത്ത് കിണറിന് സമീപത്ത് ഇരുന്നു. രാവിലെ സ്ഥലത്ത് എത്തിയ ജനപ്രതിനിധികൾ യുവതിയെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. പ്രശ്നം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പരാതി. പൊലീസ് ബന്ധപ്പെട്ടപ്പോൾ യുവതിയുടെ വീട്ടുകാരും ഭർത്താവും കൈയൊഴിഞ്ഞു.
      You may also like:സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അതിഥികളായി ‘കോവിഡ് പോരാളികളും'; നിർദേശവുമായി സർക്കാർ [NEWS]തീരദേശത്തിന് പ്രത്യാശ; സംസ്ഥാനത്ത് മത്സ്യ ബന്ധനം ഇന്നു മുതൽ [NEWS] Dengue Fever | മഴയ്ക്കു പിന്നാലെ ഡെങ്കിപ്പനി; കർശന ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് [NEWS]
      വീട്ടുകാർ ശക്തമായ എതിർപ്പ് അറിയിച്ചതോടെ യുവതിയെ സ്വീകരിക്കാനാകാതെ കാമുകൻ കുഴങ്ങി. ഒടുവിൽ തന്നെ എങ്ങനെയെങ്കിലും ഭർത്താവിന്‍റെ അടുത്ത് എത്തിക്കണമെന്ന് കാമുകനോട് യുവതി ആവശ്യപ്പെട്ടു. ഇതോടെ വീട്ടമ്മയെയുംകൂട്ടി യുവാവ് പാലക്കാടുള്ള ഭർത്താവിന്‍റെ വീട്ടിലേക്കു തിരിക്കുകയായിരുന്നു.
      Published by:Anuraj GR
      First published:
      )}