തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ആര്‍എസ്എസുകാരനെ ലങ്കന്‍ താരം ലസിത് മലിംഗയോട് ഉപമിച്ച് സോഷ്യല്‍ മീഡിയ. ആര്‍എഎസ്എസിന്റെ നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍ ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവന്നിരുന്നത്. ഇദ്ദേഹം പന്തെറിയുന്നത് ലസിത് മലിംഗയുടെ ബൗളിങ്ങ് ആക്ഷനു സമാനമായാണെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
ഇന്ത്യന്‍ ടീമിന് മുതല്‍ക്കൂട്ടാണെന്നും മലിംഗയുടെ ശിഷ്യനാണെന്നും തുടങ്ങിയ ക്യാപ്ഷനുകളോടെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയതിനു പിന്നലെ ശ്രീലങ്കന്‍ മുന്‍ നായകന് കുമാര്‍ സങ്കക്കാരയുടെ ഫേസ്ബുക്ക പേജില്‍ മലയാളികള്‍ പൊങ്കാലയുമായെത്തിയിരുന്നു ഇതിനു പിന്നാലെയാണ് മലിംഗയുമായി ഉപമിച്ചുള്ള പോസ്റ്റുകള്‍.
ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണ്‍ ആര്.എസ്.എസിന്റെ നെടുമങ്ങാട് ജില്ലാ പ്രചാരക് ആണ്. നാലു ബോംബുകളാണ് പ്രവീണ്‍ പൊലീസിനും സ്റ്റേഷനും നേരെ എറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടരികിലായിരുന്നു ബോംബ് വീണ് പൊട്ടിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.