ഇന്റർഫേസ് /വാർത്ത /Kerala / 'നാളെ എനിക്ക് ഹർത്താൽ ഇല്ല' - ഹർത്താലിനോട് നോ പറഞ്ഞ് സോഷ്യൽ മീഡിയ

'നാളെ എനിക്ക് ഹർത്താൽ ഇല്ല' - ഹർത്താലിനോട് നോ പറഞ്ഞ് സോഷ്യൽ മീഡിയ

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനോട് 'നോ' പറഞ്ഞ് സോഷ്യൽ മീഡിയ.

    2019 ഹർത്താൽ വിരുദ്ധവർഷമാണെന്ന് വ്യാപാരികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നാളത്തെ ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ ഇന്നും വ്യക്തമാക്കിയിരുന്നു. ഹർത്താൽ വിരുദ്ധ കൂട്ടായ്‌മയുടെ യോഗത്തിനു ശേഷമാണ് കടകൾ തുറന്നു പ്രവർത്തിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചത്.

    ഹർത്താൽ ദിനത്തിൽ കടകൾക്കും വാഹനങ്ങൾക്കും പൊലീസ് സംരക്ഷണം നൽകണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യപാരി വ്യവസായി സമിതിയും കടകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ഹർത്താൽ വിരുദ്ധ കൂട്ടായ്മയിലുള്ള സ്വകര്യ ബസുടമകളുടെ സംഘടന, ജ്വല്ലറി ഉടമകൾ, ഹോട്ടൽ-ബേക്കറി ഉടമകൾ എന്നിവരെല്ലാം ഹർത്താലിനോട് സഹകരിക്കേണ്ടെന്ന ഉറച്ച തീരുമാനത്തിലാണ്.

    ഇതിനു പുറമേയാണ് ഹർത്താലിനോട് 'നോ' പറഞ്ഞ് സോഷ്യൽ മീഡിയയും സജീവമായിരിക്കുന്നത്. 'നാളെ എനിക്ക് ഹർത്താൽ ഇല്ല, നാളെ ഞാൻ ജോലി ചെയ്യും' എന്ന രീതിയിലാണ് ഫേസ്ബുക്ക് പോസ്റ്റുകൾ. അനാവശ്യ ഹർത്താലിനും അക്രമത്തിനും എതിരെ പ്രതിഷേധിക്കുന്നെന്നും വ്യക്തമാക്കുന്നുണ്ട്.

    ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതിയാണ് വ്യാഴാഴ്ചത്തെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ, ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രവഹിക്കുകയാണ്.

    First published:

    Tags: Bjp harthal, Harthal, Harthal day, Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി