തിരുവനന്തപുരം: നടൻ ബിനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ച സംഭവത്തിൽ ബിനീഷിന് പിന്തുണയുമായെത്തിയ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിനെ പരിഹസിച്ച് സോഷ്യൽ മീഡിയ. വാളയാർ വിഷയത്തിൽ പ്രതികരിക്കാതെ ഇപ്പോൾ പോസ്റ്റിട്ടത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ചിന്തയുടെ പോസ്റ്റിനു താഴെ പലരും ചോദിക്കുന്നത്.
'നിശബ്ദമായി മടങ്ങാതെ തലയുയർത്തി പ്രതികരിച്ച ബിനീഷ് ബാസ്റ്റിന് ഐക്യദാർഢ്യം... അതിഥിയായെത്തിയ ബിനീഷിനെ അപമാനിച്ച സംഭവത്തിൽ യുവജനകമ്മീഷൻ വിശദീകരണം തേടും...'- ഇതായിരുന്നു ചിന്താ ജോറോമിന്‌റെ പോസ്റ്റ്. എന്നാൽ വാളയാർ വിഷയത്തിൽ പ്രതികരിക്കാത്തതാണ് പൊങ്കാലയർപ്പിക്കാൻ സോഷ്യൽ മീഡിയയെ പ്രേരിപ്പിച്ചിരിക്കുന്നത്.
'സംസാര ശേഷിയും പ്രതികരണ ശേഷിയും തിരിച്ചു നൽകിയ കർത്താവേ അങ്ങേക്ക് സ്തോത്രം' എന്നാണ് ഒരാളുടെ കമന്റ് . 'ഈ കേരളപ്പിറവി ദിവസം ഒരിക്കലും മറക്കില്ല... നമ്മുടെ യുവജനക്കമ്മീഷന് പ്രതികരണശേഷി തിരിച്ചുകിട്ടിയ ദിവസം...അടിച്ചു പൊളികേടാ മക്കളെ' -എന്നും മറ്റൊരാൾ കമന്റ് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.