• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കുടയല്ല, വടി'; ഒറ്റ വീഡിയോ കൊണ്ട് വൈറൽ ആയ അമ്മച്ചി അന്നാ തോമസ് അന്തരിച്ചു

'കുടയല്ല, വടി'; ഒറ്റ വീഡിയോ കൊണ്ട് വൈറൽ ആയ അമ്മച്ചി അന്നാ തോമസ് അന്തരിച്ചു

കോവിഡ് ലോക്ഡൗൺ സമയത്ത് കൊച്ചുമകൾ പകർത്തിയ വിഡിയോ വഴിയാണ് അന്ന തോമസ് വൈറലായത്

  • Share this:

    കോട്ടയം: ‘കുടയല്ല, വടിയാ വടി’ എന്ന ഒറ്റ ഡയലോഗിലൂടെ സോഷ്യല്‍ മീഡിയയിൽ വൈറലായി മാറിയ ഉഴവൂർ ചക്കാലപ്പടവിൽ അന്ന തോമസ് (92) അന്തരിച്ചു. ഇന്നലെ പുലർച്ചെ 4.30ന് വസതിയിലായിരുന്നു അന്ത്യം. കരിങ്കുന്നം പൂക്കുമ്പേൽ കുടുംബാംഗമാണ്.

    കോവിഡ് ലോക്ഡൗൺ സമയത്ത് കൊച്ചുമകൾ ബിന്നി പകർത്തിയ വിഡിയോ വഴിയാണ് അന്ന തോമസ് വൈറലായത്. ലക്ഷക്കണക്കിനുപേരാണ് ഈ വിഡീയോ കണ്ടത്.

    മഴ പെയ്തു തോർന്ന മുറ്റത്തേക്കു നോക്കി തോമസും അന്നയും വീടിന്റെ വരാന്തയിലിരുന്നു സംസാരിക്കുന്നതാണു രംഗം. ‘തെങ്ങിന്റെ ചുവട്ടിൽ വളം മേടിച്ചിടണം’ എന്ന് അന്നയുടെ ആവശ്യം. തേങ്ങ കുറവായതിനാൽ വളം വാങ്ങി ഇടണമെന്ന ഭാര്യയുടെ നിർദേശം പക്ഷേ കേൾവിക്കുറവുള്ള തോമസ് കേട്ടില്ല. വീണ്ടും ആവർത്തിച്ചു. ‘കുടയോ’ എന്ന തോമസിന്റെ ചോദ്യത്തിനു ‘കുടയല്ല വടി’ എന്ന അന്നയുടെ ചൂടൻ മറുപടിയാണു വൈറലായത്. സ്വാഭാവിക സംഭാഷണത്തിനിടെയാണ് ബിന്നി വിഡിയോ പകർത്തിയത്. താമസിയാതെ യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.

    Also Read- ചുവപ്പു നിറത്തിൽ പ്ലസ് വൺ ചോദ്യങ്ങൾ; ‘ചുവപ്പിനെന്താണ് കുഴപ്പം?’ മന്ത്രി ശിവൻകുട്ടി

    ഈ രംഗം പിന്നീട് കണ്ട് തോമസും സാക്ഷാൽ ജഗതി ശ്രീകുമാർ പോലും ചിരിച്ചു. ജഗതി ചിരിക്കുന്ന വീഡിയോ കണ്ട് അന്നച്ചേട്ടത്തിയും ചിരിച്ചുപോയി.

    തോമസ്- അന്ന ദമ്പതികൾ വിവാഹത്തിന്റെ പ്ലാറ്റിനം ജൂബിലി പിന്നിട്ടിരുന്നു. തോമസിനു പ്രായം 97. ഇവരുടെ മക്കൾ ആറുപേരും യുഎസിലാണ്. അന്നയുടെ സംസ്കാരം ചൊവ്വാഴ്ചയാണ്. പ്രായത്തിന്റെ അവശതകൾ ഉണ്ടായിരുന്ന അന്ന ഏതാനും ദിവസങ്ങളായി കിടപ്പിലായിരുന്നു.

    Published by:Rajesh V
    First published: