• HOME
 • »
 • NEWS
 • »
 • kerala
 • »
 • ഡോ.ശാരദാമണി അന്തരിച്ചു; സ്ത്രീപക്ഷചിന്തകളിൽ വെളിച്ചം വിതറിയ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയും

ഡോ.ശാരദാമണി അന്തരിച്ചു; സ്ത്രീപക്ഷചിന്തകളിൽ വെളിച്ചം വിതറിയ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയും

1950 ക​ളി​ൽ ജ​ന​യു​ഗം ​പ​ത്ര​ത്തി​ൽ എ​ഴു​തി​ത്തു​ട​ങ്ങി​യ ശാ​ര​ദാ​മ​ണി, ഡ​ൽ​ഹി​യി​ൽ നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന ഒരു മെ​യി​ൻ സ്‌​ട്രീം വാ​രി​ക​യി​ൽ, ദീ​ർ​ഘ​കാ​ലം  രാഷ്ട്രീയ - സാമൂഹിക -സാമ്പത്തിക വിഷയങ്ങളെപ്പറ്റി കോളം കൈകാര്യം ചെയ്തിരുന്നു

ഡോ.ശാരദാമണി

ഡോ.ശാരദാമണി

 • Share this:
  തിരുവനന്തപുരം: പ്രമുഖ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ഡോ.ശാരദാമണി(93) അന്തരിച്ചു. വാർധക്യസഹജമയാ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരം അമ്പലമുക്കിലെ വസതിയിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരച്ചടങ്ങുകൾ നടന്നു.

  കൊല്ലം പട്ടത്താനം സ്വദേശിനിയാണ് ശാരദാമണി. തിരുവനന്തപുരം വിമൻസ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ നിന്നും പഠനശേഷം ഫ്രാൻസിൽ നിന്നാണ് സാമൂഹിക ശാസ്ത്രത്തിൽ പിഎച്ച്ഡി നേടുന്നത്. ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ ദീർഘകാലം ജോലി ചെയ്തിട്ടുണ്ട്.

  രാജ്യം കണ്ട ഏറ്റവും മികച്ച സാമൂഹ്യശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ശാരദാമണി എന്ന് നിസംശയം പറയാം. അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറ‍ഞ്ഞ് അനീതികൾക്കെതിരെ നിരന്തരം ചോദ്യം ഉന്നയിച്ച ഇവർ, കാലിക വിഷയങ്ങള്‍ സംബന്ധിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നിര​വ​ധി സെ​മി​നാ​റു​ക​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ളും അവ​ത​രി​പ്പി​ച്ചിട്ടുണ്ട്.

  Also Read-ബാലൻപിള്ള ഓർമയായി; ശേഷിക്കുന്നത് അഞ്ച് ഏക്കർ സ്ഥലത്തെ 'ബാലൻപിള്ള സിറ്റി'

  'ഇന്ത്യന്‍ സ്ത്രീകളുടെ ബഹുമുഖപ്രശ്‌നങ്ങളില്‍ കാര്യമായി ശ്രദ്ധയുറപ്പിച്ച അവര്‍ 1980-കളില്‍ ളില്‍ സ്ത്രീപ്രസ്ഥാനത്തില്‍ സജീവസാന്നിദ്ധ്യമായിരുന്നു. കേരളത്തിലെ സ്ത്രീപക്ഷ അന്വേഷണങ്ങള്‍ക്ക് തുടക്കംകുറിച്ചവരില്‍ ഒരാളായിരുന്നു ശാരദാമണി. സ്ത്രീപക്ഷ ചരിത്രാന്വേഷണത്തിന് പ്രധാനപ്പെട്ട വഴികള്‍ തുറന്ന ഗവേഷക' എന്നാണ് 'കുലസ്ത്രീയും ചന്തപ്പെണ്ണുങ്ങളും ഉണ്ടായതെങ്ങനെ' എന്ന തന്‍റെ പുസ്തകത്തിൽ എഴുത്തുകാരി ജെ.ദേവിക വിശേഷിപ്പിക്കുന്നത്.

  ചരിത്രം, ജെന്‍ഡര്‍, കീഴാളപഠനങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങളിൽ സമഗ്ര പഠനം നടത്തി, ഗ്രന്ഥങ്ങൾ എഴുതി. എമേർജൻസ് ഓഫ് എ സ്ലേവ് കാസ്റ്റ്, പുലയാസ് ഓഫ് കേരള, വുമൻ ഇൻ പാഡി കൾട്ടിവേഷൻ; എ സ്റ്റഡി ഇൻ കേരള, തമിഴ്നാട് ആൻഡ് വെസ്റ്റ് ബംഗാൾ, മാട്രിലിനി ട്രാൻസ്ഫോംഡ്: ഫാമിലി ലോ ആൻഡ് ഐഡിയോളജി ഇൻ ട്വന്റീത് സെഞ്ചുറി ട്രാവൻകൂർ, ‘സ്ത്രീ, സ്ത്രീവാദം, സ്ത്രീവിമോചനം’, ‘മാറുന്ന ലോകം, മാറ്റുന്നതാര്’, ഇവർ വഴികാട്ടികൾ എന്നിവയാണ് പ്രമുഖ രചനകൾ.

  Also Read- വിദ്യാര്‍ഥികൾ ചോദ്യം തയാറാക്കി ഉത്തരമെഴുതണം; വൈറലായി ഐഐടി ഗോവയുടെ ചോദ്യ പേപ്പര്‍

  1950 ക​ളി​ൽ ജ​ന​യു​ഗം ​പ​ത്ര​ത്തി​ൽ എ​ഴു​തി​ത്തു​ട​ങ്ങി​യ ശാ​ര​ദാ​മ​ണി, ഡ​ൽ​ഹി​യി​ൽ നി​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന ഒരു മെ​യി​ൻ സ്‌​ട്രീം വാ​രി​ക​യി​ൽ, ദീ​ർ​ഘ​കാ​ലം  രാഷ്ട്രീയ - സാമൂഹിക -സാമ്പത്തിക വിഷയങ്ങളെപ്പറ്റി കോളം കൈകാര്യം ചെയ്തിരുന്നു.  ജ​ന​യു​ഗ​ത്തി​ന്‍റെ സ്ഥാ​പ​ക പ​ത്രാ​ധി​പ​രും ദി ​പാ​ട്രി​യ​ട്ട്, യു.​എ​ൻ.​ഐ എ​ന്നി​വ​യു​ടെ ഡ​ൽ​ഹി​യി​ലെ ലേ​ഖ​ക​നു​മാ​യി​രു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ. ഗോ​പി​നാ​ഥ​ൻ നാ​യ​രാ​ണ്​ (ജ​ന​യു​ഗം ഗോ​പി) ഭർ​ത്താ​വ്.

  '92-ാം വയസിലും തളരാത്ത സമരാവേശം' എന്ന് വിശേഷിപ്പിച്ച് ശാരദാമണിയുടെ ഒരു ചിത്രം കഴിഞ്ഞ വർഷം പ്രചാരം നേടിയിരുന്നു. മോദി ഭരണത്തിനെതിരായ സമരത്തിൽ പങ്കാളിയായി ചുവന്ന തൊപ്പി ധരിച്ചിരിക്കുന്ന ശാരദാമണിയുടെ ചിത്രം പങ്കുവച്ചത് വി.ശിവൻകുട്ടിയായിരുന്നു. 'മോദി ഭരണത്തിനെതിരായ സമരത്തിൽ പങ്കാളിയായ പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞ ഡോ കെ ശാരദാമണി 92 വയസ്സിലും തളരാത്ത സമരാവേശം ഞങ്ങൾക്ക് കരുത്ത് പകരുന്നു അഭിവാദ്യങ്ങൾ' എന്നായിരുന്നു ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്.
  Published by:Asha Sulfiker
  First published: