• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kochi Metro | കൊച്ചി മെട്രോ തൂണിലെ ചരിവ്; കാരണം കണ്ടെത്താൻ മണ്ണ് പരിശോധന

Kochi Metro | കൊച്ചി മെട്രോ തൂണിലെ ചരിവ്; കാരണം കണ്ടെത്താൻ മണ്ണ് പരിശോധന

തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയും ഒപ്പം അതിന്റെ ഉറപ്പും പരിശോധിക്കുന്നുണ്ട്

കൊച്ചി മെട്രോ

കൊച്ചി മെട്രോ

  • Share this:
കൊച്ചി മെട്രോ തൂണിൽ ചരിവ് കണ്ടെത്താൻ മണ്ണ് പരിശോധന തുടങ്ങി. കൊച്ചി മെട്രോ റെയിലിൻ്റെ (Kochi Metro Rail) ഇടപ്പള്ളി പത്തടിപ്പാലത്തെ 347-ാം നമ്പർ തൂണിലായിരുന്നു ചരിവ് കണ്ടെത്തിയത്. തൂണിന് ചുറ്റുമുള്ള മണ്ണ് നീക്കിയും ഒപ്പം അതിന്റെ ഉറപ്പും പരിശോധിക്കുന്നുണ്ട്.

KMRL നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ തകരാർ ബോദ്ധ്യപ്പെട്ടതോടെ വിശദാശങ്ങൾ DMRCയെയും അറിയിച്ചിട്ടുണ്ട്. പാളം ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് ഭാഗമായ വയഡക്ടിൻ്റെ ചരിവു കൊണ്ടും, പാളത്തിനടിയിലെ ബുഷിൻ്റെ  തേയ്മാനം കൊണ്ടും മെട്രോ പാളത്തിൽ ചരിവുകളുണ്ടാകാറുണ്ട്. എന്നാൽ തൂണിൻ്റെ ചരിവാണ് പ്രശ്നമെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

KMRLൻ്റെയും, DMRCയുടെയും എഞ്ചിനിയർമാരുടെ നേതൃത്വത്തിലാണ് പരിശോധന. തൂണിൻ്റെ ചരിവാണെങ്കിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും, ട്രെയിൻ സർവീസുകൾ അധിക ദിവസം മുടങ്ങാതെ തന്നെ തകരാറുകൾ പരിഹരിക്കാൻ കഴിയുമെന്നുമാണ് KMRL വ്യക്തമാക്കുന്നത്.

DMRCയുടെ മേൽനോട്ടത്തിലാണ് ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ മെട്രോ നിർമ്മിച്ചത്. വയഡക്ടിനും, ട്രാക്കിനുമിടയിൽ ചെറിയൊരു വിടവ് കഴിഞ്ഞയാഴ്ചയായിരുന്നു ശ്രദ്ധയിൽപ്പെട്ടത്. തൂണിൻ്റെ അടിത്തറയ്ക്ക് ബലക്ഷയമുണ്ടായോയെന്ന പരിശോധനയാണ് നടക്കുന്നത്. മണ്ണിൻ്റെ ഘടനയിൽ വന്ന മാറ്റമാണോ ചരിവിന് കാരണമെന്ന് പരിശോധനയിൽ വ്യക്തമാകും. പത്തടിപ്പാലം ഭാഗത്ത് മെട്രോ ട്രെയിൻ വേഗത കുറച്ചാണ് സർവീസ് നടത്തുന്നത്.

തകരാറുകൾ വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമമാണ് KMRL നടത്തുന്നത്. KMRL നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് നേരിയ ചരിവ് ശ്രദ്ധയിൽപ്പെട്ടത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള ഈ വിവരം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ഇതുവരെ പുറത്തുവിട്ടിട്ടില്ല.

KMRL നടത്തിയ പ്രാഥമിക പരിശോധനയിൽ തകരാർ ബോധ്യപ്പെട്ടതിനെത്തുടർന്ന് വിശദമായ പരിശോധനയ്ക്ക് ഡൽഹി മെട്രോ റെയിൽ കോർപറേഷനെ (DMRC) വിവരമറിയിച്ചിട്ടുണ്ട്. KMRL സ്വന്തം നിലയ്ക്ക് പരിശോധന തുടരുകയാണ്. തകരാർ ഗുരുതരമെന്ന് കണ്ടെത്തിയാൽ മെട്രോ സർവീസ് കുറച്ചുകാലം നിർത്തേണ്ടി വന്നേക്കാം.

347–ാം നമ്പർ തൂണിന്റെ അടിത്തറ പരിശോധിക്കാൻ കുഴിയെടുത്തിട്ട് ഒരാഴ്ചയോളമായി. പരിശോധിക്കാനുള്ള ഉപകരണം എത്താൻ കാത്തിരിക്കുകയാണ്. സൂക്ഷ്മമായി ചരിവു പരിശോധിക്കാനുള്ള ഉപകരണം KMRLന്റെ കൈവശം ഇല്ല. DMRC യുടെ മേൽനോട്ടത്തിലാണ് ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ മെട്രോ നിർമ്മിച്ചത് എന്നതിനാൽ തകരാറിനു DMRCക്ക് ഉത്തരവാദിത്തമുണ്ട്. അതിനാലാണ് അവരെ അറിയിച്ചിരിക്കുന്നത്.

Summary: Soil inspection being carried out to fix the bend in Kochi Metro pillar. A curvature was identified near Pathadipalam stoppage near Edappally. Following this, speed limit was reduced in this area. Initial inspection was performed by KMRL and DMRC is informed to fix the issue at the earliest
Published by:user_57
First published: