നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സോളാർ കേസിൽ ഉമ്മൻചാണ്ടി, കെസിവേണുഗോപാൽ എന്നിവർക്കെതിരേ CBI FIR

  സോളാർ കേസിൽ ഉമ്മൻചാണ്ടി, കെസിവേണുഗോപാൽ എന്നിവർക്കെതിരേ CBI FIR

  ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് നാലു വര്‍ഷം അന്വേഷിച്ചെങ്കിലും പരാതിക്കാരിയുടെ മൊഴി അല്ലാതെ മറ്റ് തെളിവുകള്‍ ഇല്ലാ എന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിച്ചു.

  Oommen Chandy

  Oommen Chandy

  • Share this:
  സോളാർ കേസിൽ ഉമ്മൻചാണ്ടി, കെസിവേണുഗോപാൽ എന്നിവർക്കെതിരേ CBI FIRതിരുവനന്തപുരം: സോളാര്‍ സ്ത്രീപീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം ആറു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിബിഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം, കൊച്ചി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതികളിലാണ് എഫ് ഐ ആര്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ചത്.ഉമ്മന്‍ ചാണ്ടിയെ കൂടാതെ എം പിമാരായ കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എം എല്‍ എ എ പി അനില്‍ കുമാര്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി എന്നിവരാണ് കേസിലെ പ്രതികള്‍. സ്ത്രീപീഡനം, സാമ്പത്തിക ക്രമക്കേട്, അഴിമതി നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

  2012 ആഗസ്റ്റ് 19 ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് നാലു വര്‍ഷം അന്വേഷിച്ചെങ്കിലും പരാതിക്കാരിയുടെ മൊഴി അല്ലാതെ മറ്റ് തെളിവുകള്‍ ഇല്ലാ എന്ന കാരണത്താല്‍ അന്വേഷണം അവസാനിപ്പിച്ചു. തുടര്‍ന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
  ഇതിനിടെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ആറ് കേസുകള്‍ സിബിഐക്ക് വിട്ട് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ജനുവരിയില്‍ വിജ്ഞാപനമിറക്കിയിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ പ്രകാരവും ഇരയുടെ പരാതിയിലുമാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എ പി അനില്‍കുമാര്‍, എ പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെ ഇര മജിസ്ട്രേട്ടിന് മുമ്പില്‍ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്.
  Published by:Jayashankar AV
  First published:
  )}