• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിൽ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി: നഗ്നനേത്രം കൊണ്ട് നോക്കരുതെന്ന് നിർദേശം

കേരളത്തിൽ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി: നഗ്നനേത്രം കൊണ്ട് നോക്കരുതെന്ന് നിർദേശം

ഇന്ത്യന്‍ ഉപഭൂഖണ്ഡ‍ത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്

solar eclipse

solar eclipse

  • Last Updated :
  • Share this:
    തിരുവനന്തപുരം: നൂറ്റാണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം കേരളത്തിൽ ദൃശ്യമായി തുടങ്ങി. രാവിലെ 8.06 മുതൽ ആരംഭിച്ച ഗ്രഹണം 11.15 വരെ നീളും. ഒമ്പത് അരയോടെയാണ് പൂർണ വലയ സൂര്യഗ്രഹണം ദൃശ്യമാകുന്നത്.

    also read: സൂര്യഗ്രഹണം: ശബരിമല ക്ഷേത്രനട നാല് മണിക്കൂർ അടച്ചിടും

    ഇന്ത്യന്‍ ഉപഭൂഖണ്ഡ‍ത്തില്‍ വലയഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസര്‍കോട് ചെറുവത്തൂരിലെ കടാങ്കോട്ടാണ്. വലയ സൂര്യഗ്രഹണം കാണാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

    ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോള്‍ വലയം പോലെ സൂര്യന്‍ ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. വടക്കൻ കേരളത്തിലാണ് പൂർണ വലയസൂര്യഗ്രഹണം ദൃശ്യമാകുന്നത്. സൂര്യഗ്രഹണം നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

    എക്‌സ്‌റേ ഫിലിം ഉപയോഗിച്ചും ഗ്രഹണം കാണരുതെന്നാണ് നിർദേശം. സോളാര്‍ ഫില്‍റ്ററുകള്‍, സോളാര്‍ കണ്ണടകള്‍, പിന്‍ഹോള്‍ കാമറ എന്നിവ ഉപയോഗിച്ച് ഗ്രഹണം കാണാം. സൂര്യഗ്രഹണത്തെ തുടർന്ന് ശബരിമല നട അടച്ചു. 11.30ന് വീണ്ടും നടതുറക്കും.

    സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലൂടെയാണ് ഗ്രഹണപാത കടന്നു പോകുന്നത്. ഇന്ത്യയിൽ തെക്കൻ കർണാടകയിലും മധ്യ തമിഴ്നാട്ടിലും വലയ ഗ്രഹണം ദൃശ്യമാകും.
    Published by:Gowthamy GG
    First published: