പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ സൈനികനെ പഞ്ചാബില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മലയാലപ്പുഴ പട്ടിശ്ശേരി സ്വദേശിയായ കെ. സുജിത്തിനെയാണ് വേടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുൻപ് സീതത്തോട് വച്ച് എകൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് സുജിത്ത്.
പഞ്ചാബിലെ സിഗ്നൽ റെജിമെന്റ് വിഭാഗത്തിലെ സൈനികനാണ് സുജിത്ത്. കേസില്‍പ്പെട്ടതിനെ തുടർന്ന് ഇയാള്‍ അവധി അവസാനിപ്പിച്ച് കഴിഞ്ഞ മാസം ജോലി സ്ഥലത്തേക്ക് തിരികെ മടങ്ങിയിരുന്നു. ചിറ്റാർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയതിന്റെ വിവരങ്ങൾ സുജിത്തിന്റെ റെജിമെന്റിലേക്ക് കൈമാറിയിരുന്നു.
Also Read-മൃതദേഹം ചിതയിൽവെക്കുംമുമ്പ് പൊലീസിന് സംശയം; അമ്മയെ ചവിട്ടിക്കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
സംഭവത്തിൽ ആർമി പൊലീസും അന്വേഷണം നടത്തുകയായിരുന്നു. സൈനികനെ കോർട്ട്മാർഷൽ ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു മാസം മുൻപ് നാട്ടിലെത്തി സുജിത്ത് സീതത്തോട്ടിലെ ബന്ധുവീട്ടിലെത്തിയിരുന്നു. സുജിത്തിന്റെ ബന്ധു വാറ്റ് കേന്ദ്രം നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് മഫ്ത്തിയിൽ എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തുകയായിരുന്നു. വിടെവച്ചാണ് സുജിത്ത് എക്സൈസ് സംഘത്തെ ആക്രമിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.