തിരുവനന്തപുരം: ഓപ്പറേഷന് മുമ്പ് വീട്ടിൽ പോയി കാണണമെന്ന ചില ഡോക്ടർമാരുടെ(Doctors) രീതി അവസാനിപ്പിക്കണമെന്ന് താക്കീത് നൽകി ആരോഗ്യ മന്ത്രി വീണാ ജോർജ് (Minister Veena George). ചില ഡോക്ടര്‍മാര്‍ തുടരുന്ന തെറ്റായ ഇത്തരം രീതികൾ അവസാനിപ്പിച്ചില്ലെങ്കിൽ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓപ്പറേഷന് ഡേറ്റ് നിശ്ചയിക്കണമെങ്കില്‍, ഓപ്പറേഷന് തീയറ്ററില്‍ കയറ്റണമെങ്കില്‍ ഡോക്ടറെ അല്ലാതെ പോയി വീട്ടില്‍ കാണണം. ഈ രീതി ഇപ്പോഴും ആശുപത്രികളിൽ തുടരുന്നുണ്ട്. ഇത് അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിലെ ഓക്സിജന്‍ ജനറേഷന് പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയിൽ 98 ശതമാനം ആളുകളും കഠിനാധ്വാനം ചെയ്യുന്ന സ്ഥിതിവിശേഷമാണുള്ളത്. എന്നാൽ ചുരുക്കം ചില ആളുകൾ തെറ്റായ രീതിയിൽ പെരുമാറുന്നത് തിരുത്തപ്പെടേണ്ടതാണ്. ബഹുഭൂരിപക്ഷവും 24 മണിക്കൂറും, ഏത് നിമിഷം വിളിച്ചാലും ഓടിയെത്തുന്നവരാണ്. പക്ഷെ ചുരുക്കം ചിലര്‍ പൊതുവായ ആരോഗ്യ മേഖലയുടെ പ്രവര്‍ത്തനങ്ങൾക്ക് അപമാനകരമാകുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ ഏറ്റവുമധികം പണം ചെലവഴിക്കുന്ന മേഖലയാണ് ആരോഗ്യ മേഖല. കോടിക്കണക്കിന് രൂപയാണ് ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായി ചെലവഴിക്കുന്നത്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. താലൂക്ക് ആശുപത്രികൾ മുതൽ സ്പെഷ്യലിസ്റ്റ് ആശുപത്രികളാക്കി മാറ്റാനാണ് സർക്കാർ ശ്രമിച്ചുവരുന്നത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ആശുപത്രികളെ സ്റ്റാൻഡേർഡൈസ് ചെയ്തു. ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
പാവപ്പെട്ടവരും കർഷകരും, തൊഴിലാളികളും തുടങ്ങി അന്നന്നത്തെ വരുമാനത്തിന് വേണ്ടി കഷ്ടപ്പെടുന്നവർ സർക്കാർ ആശുപത്രികളിലെത്തുമ്പോൾ ഈ രീതിയിലുള്ള പ്രവണതകൾ ചിലരെങ്കിലും പുലർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് തെറ്റായ കാര്യമാണ്. അത്തരക്കാർക്കെതിരെ അതി ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കുകയില്ല, അനുവദിക്കുകയുമില്ല. സര്‍ക്കാരിന്റെ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്നതിന് വേണ്ടിയുള്ള യോജിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകണം. ഇതൊരു സന്ദേശമാണെന്നും മന്ത്രി വ്യക്തമാക്കി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.