• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നവജാതശിശുവിനെ അമ്മ കഴുത്തറുത്ത കൊന്ന കേസിൽ ചില യുവാക്കൾ നിരീക്ഷണത്തിൽ


Updated: September 3, 2018, 11:01 PM IST
നവജാതശിശുവിനെ അമ്മ കഴുത്തറുത്ത കൊന്ന കേസിൽ ചില യുവാക്കൾ നിരീക്ഷണത്തിൽ

Updated: September 3, 2018, 11:01 PM IST
കോഴിക്കോട്: ബാലുശ്ശേരിയിൽ‌ നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ചില യുവാക്കൾ നിരീക്ഷണത്തിലെന്ന് സൂചന. അപമാനം ഭയന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കസ്റ്റഡിയിൽ ചികിത്സയിലുള്ള യുവതി മൊഴി നൽകി. പാറമുക്ക് സ്വദേശി റിന്‍ഷയാണ് നാടിനെ നടുക്കിയ ക്രൂരത ചെയ്തതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലായത്. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിയിലാണിപ്പോൾ. റിന്‍ഷയുടെ സഹോദരനെത്തേടി പതിവായി വീട്ടിലെത്തിയിരുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. രാപകല്‍ വ്യത്യാസമില്ലാതെ പലരും വീട്ടിലെത്തിയിരുന്നതായി നാട്ടുകാര്‍ പൊലീസിന് വിവരം നൽകിയിരുന്നു.

വരവിനെ ചോദ്യം ചെയ്താല്‍ ഭീഷണിയും അസഭ്യവര്‍ഷവും പതിവായിരുന്നുവെന്നും സൂചനയുണ്ട്.
ഇതെത്തുടര്‍ന്നു നാട്ടുകാര്‍ പിന്‍വാങ്ങുകയായിരുന്നു. ഒരിക്കല്‍പ്പോലും അടുത്തുള്ളവരുമായി സഹകരിക്കുന്ന സാഹചര്യമുണ്ടായില്ലെന്നും പൊലീസ് പറയുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ ബാലുശ്ശേരി പൊലീസിന്റെ തീരുമാനം.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ റിന്‍ഷയുടെ കുടുംബവീട്ടിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. മണിക്കൂറുകള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരിക്കുന്ന് കണ്ട് അന്വേഷണത്തിനെത്തിയ പൊലീസ് ആദ്യം അക്ഷരാർത്ഥത്തിൽ നടുങ്ങുകയായിരുന്നു.
Loading...
ബ്ലേഡ് കൊണ്ടാണ് കഴുത്തറുത്തതെന്നു റിന്‍ഷ പൊലീസിനോടു സമ്മതിച്ചു. റിന്‍ഷയും മാതാവും സഹോദരനുമാണു വീട്ടില്‍ താമസിച്ചിരുന്നത്. നാലു വര്‍ഷം മുന്‍പു വിവാഹിതയായ റിന്‍ഷ രണ്ടു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

റിന്‍ഷ ഗര്‍ഭിണിയാണെന്ന സംശയം ആറു മാസം മുന്‍പ് നാട്ടുകാരില്‍ ചിലര്‍ മാതാവ് റീനയോടു പറഞ്ഞിരുന്നു. എന്നാല്‍ സംശയം ഉന്നയിച്ചവരോടു കലഹിച്ചു പിരിയാനാണു കുടുംബം ശ്രമിച്ചതെന്ന് അന്വേഷണ സംഘം കൂട്ടിച്ചേർത്തു. ആരോപണം ഉന്നയിക്കുന്ന നാട്ടുകാരുടെ പേരെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്യുമെന്നായിരുന്നു റിന്‍ഷയുടെ ഭീഷണി. തീര്‍ത്തും ദരിദ്രാവസ്ഥയിലായ കുടുംബത്തിന് അടുത്തുള്ളവര്‍ പതിവായി നല്‍കിയിരുന്ന സഹായവും അതോടെ നിര്‍ത്തിയിരുന്നു. എന്നാൽ വേദനയില്‍ റിന്‍ഷയ്ക്ക് താങ്ങായത് അകറ്റിനിര്‍ത്തിയിരുന്ന നാട്ടുകാര്‍ തന്നെയാണ്. ആശുപത്രിയിലെത്തിച്ച വാഹനത്തിനു പണം നല്‍കിയത് നൂറും അഞ്ഞൂറും എന്ന നിരക്കില്‍ നാട്ടുകാര്‍ ശേഖരിച്ച തുക ഉപയോഗിച്ചാണ്. കുഞ്ഞു മരിച്ചുവെന്നു പൊലീസ് പറഞ്ഞിട്ടും നമുക്കു രക്ഷപ്പെടുത്താന്‍ കഴിയുമോ എന്നായിരുന്നു പലരുടെയും ചോദ്യം. ഡോക്ടറെത്തി സ്ഥിരീകരിച്ചതോടെയാണ് അതിനുള്ള ശ്രമം അവസാനിപ്പിച്ചതെന്നു ബാലുശ്ശേരി സിഐ പറഞ്ഞു.

വനിതാ പൊലീസിനെ കണ്ടപ്പോള്‍ത്തന്നെ തനിക്കുണ്ടായ അബദ്ധത്തെക്കുറിച്ചു റിന്‍ഷ തുറന്നു പറഞ്ഞു. വിവിധയിടങ്ങളില്‍ ജോലി ചെയ്തു. വീട്ടുജോലിയും കടകളില്‍ സഹായിയായും പ്രവര്‍ത്തിച്ചു. ഒറ്റയ്ക്കാണു കുടുംബം നോക്കിയിരുന്നത്. ഒരിടത്തും പിടിച്ചുനില്‍ക്കാനായില്ല. അതിനിടയില്‍ പറ്റിയതാണെന്നും കുട്ടിയെ
കൊല്ലണമെന്നുണ്ടായിരുന്നില്ലെന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാല്‍ കുഞ്ഞിനു ചിലപ്പോള്‍ ഒരുനേരത്തെ ആഹാരം പോലും തനിക്കു നല്‍കാന്‍ കഴിയില്ലെന്നു ബോധ്യമുള്ളതു കൊണ്ടാണു കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ആരും എന്നെ സഹായിച്ചിട്ടില്ലെന്നും റിൻഷ പൊലീസിനോട് പറഞ്ഞു. റിൻഷയുടെ വീട്ടിലെ പതിവ് സന്ദർശകരിൽ‌ ചിലർ നിരീക്ഷണത്തിലാണെന്നും പൊലീസ് സംഘം വ്യക്തമാക്കി.
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍