• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM | പാര്‍ട്ടിയിലെ ചില നേതാക്കള്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നു; സംസ്ഥാന സമ്മേളന വേദിയില്‍ വിമര്‍ശനവുമായി മന്ത്രി ആര്‍.ബിന്ദു

CPM | പാര്‍ട്ടിയിലെ ചില നേതാക്കള്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നു; സംസ്ഥാന സമ്മേളന വേദിയില്‍ വിമര്‍ശനവുമായി മന്ത്രി ആര്‍.ബിന്ദു

എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പരാതി നല്‍കിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നല്‍കിയ ആളുകള്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

മന്ത്രി ആര്‍.ബിന്ദു സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍

മന്ത്രി ആര്‍.ബിന്ദു സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍

  • Share this:
    കൊച്ചി: സിപിഎമ്മിലെ ചില നേതാക്കളുടെ  വനിതാ നേതാക്കളോടുള്ള പെരുമാറ്റം മോശമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. ഇത് സംബന്ധിച്ച് സ്ത്രീകള്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടാലും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ സംഘടനാ റിപ്പോര്‍ട്ടില്‍ മേല്‍ നടത്തിയ പൊതു ചര്‍ച്ചയിലാണ് മന്ത്രി പാര്‍ട്ടിയിലെ ചില നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചത്. മനോരമയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    പാര്‍ട്ടിയില്‍ സ്ത്രീകളോടുള്ള മോശം പെരുമാറ്റം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു. എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പരാതി നല്‍കിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നല്‍കിയ ആളുകള്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

    READ ALSO- CPM | വികസന നയരേഖ പാർടി നയത്തിന് എതിരല്ല തെറ്റായ പ്രചാരണം നടക്കുന്നതായി കോടിയേരി ബാലകൃഷ്ണൻ

    വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിമർശനം. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗത്തിന്റെ പരാതിയിൽ ഷൊർണൂർ എംഎൽഎയും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ.ശശിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. ആറുമാസത്തേക്കായിരുന്നു സസ്പെൻഷൻ. നടപടി നേരിട്ടപ്പോൾ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു ശശി.

    സംസ്ഥാന, ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് യുവതി പാർട്ടി ജനറൽ സെക്രട്ടറിക്കു പരാതി നൽകിയിരുന്നു. തുടർന്ന് അന്ന് മന്ത്രിയായിരുന്ന  മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായി കമ്മീഷനെ നിയമിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി.കെ ശശിക്കെതിരെ നടപടി സ്വീകരിച്ചത്. നിലവിൽ കെടിഡിസി ചെയർമാനാണ് ശശി.

    അതേസമയം,  ആലപ്പുഴയില്‍ നിന്ന് വനിതകള്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നില്ലെന്ന വിമര്‍ശനവും പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു. വനിതാ ബ്രാഞ്ച് സെക്രട്ടിമാരും മറ്റും ധാരാളമായി കമ്മിറ്റികളിലേക്ക് കടന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും പുരുഷ മേധാവിത്വപരമായ സമീപനമാണ് പല കാര്യങ്ങളിലും നടക്കുന്നതെന്നും,  സ്ത്രീകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും വനിതകളുടെതായ പ്രശ്‌നങ്ങളില്‍ ഇടപെടാനോ അത്തരം കാര്യങ്ങള്‍ക്ക് പരിഹാരിക്കാനോ കാര്യമായ ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നും ആലപ്പുഴയില്‍ നിന്നുള്ള പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

    'യുക്രെയ്ൻ വിഷയത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടി പൂരം കഴിഞ്ഞ് വെടിക്കെട്ട് നടത്തിയ പോലെ'; നോർക്ക വൈസ് ചെയർമാൻ


    കൊച്ചി: യുക്രെയ്നിൽ അകപ്പെട്ട വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതിനിടയിലാണ് കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചുകൊണ്ട് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ രംഗത്ത് വന്നത്. കീവിലും, ഖാർകീവിലും അകപ്പെട്ട വിദ്യാർത്ഥികളെ സഹായിക്കാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച  രക്ഷാദൗത്യം മന്ദഗതിയിലായിരുന്നു.

    റഷ്യയുടെ സഹായത്തോടെ  നേരത്തെ തന്നെ കുട്ടികളെ രക്ഷപ്പെടുത്താൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ കാര്യം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി നേരത്തെ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ഇപ്പോൾ സ്വീകരിച്ച നടപടി നാല് ദിവസം മുൻപ് സ്വീകരിക്കാമായിരുന്നു. അത് പ്രയോജനപ്പെടുത്തുന്നതിൽ കാലതാമസം ഉണ്ടായി. പൂരം കഴിഞ്ഞ് വെട്ടിക്കെട്ട് നടത്തിയപോലെയായി കേന്ദ്രസർക്കാർ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

    READ ALSO- Russia-Ukraine War | കീവിൽ ശക്തമായ നാല് സ്ഫോടനങ്ങൾ; വ്യോമാക്രമണ സൈറൻ മുഴക്കി റഷ്യൻ സേന

    ശക്തമായ യുദ്ധം നടക്കുന്ന കീവിലും, ഖാർകീവിലും കഴിയുന്ന വിദ്യാർത്ഥികളോട് എങ്ങനെയെങ്കിലും നഗരം വിടണമെന്നാണ് സർക്കാർ പറയുന്നത്. ഭക്ഷണവും, വെളളവും ലഭിക്കാതെ കഴിയുന്ന കുട്ടികൾക്ക് റൂമിന് പുറത്തിറങ്ങുവാൻ കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് അവിടെ നിന്നും ആ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കുവാൻ കഴിയുന്നത്. വാഹനങ്ങൾ ഇല്ലാതെ ഷെല്ലാക്രമണം നടക്കുന്നതിന് നടുവിലുടെ നടന്ന് പോവണമെന്നാണ് കുട്ടികളോട് കേന്ദ്ര സർക്കാർ പറയുന്നത്. വിദ്യാർത്ഥികൾ അവരുടെ ആശങ്ക പങ്കുവെച്ച് കൊണ്ട് നോർക്കയുമായി നിരന്തരം ബന്ധപ്പെടുകയാണ്. നിലവിൽ 3500 നും 4000 നും ഇടയിൽ വിദ്യാർത്ഥികളാണ് നാട്ടിലേക്ക് മടങ്ങി വരുവാൻ നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.
    Published by:Arun krishna
    First published: