തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി സംസ്ഥാന വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം പി. പട്ടികജാതിക്കാർ സംഘടിച്ച് ശക്തർ ആവുന്നതിന് സംസ്ഥാന കോൺഗ്രസിലെ ചിലർക്ക് എതിർപ്പുണ്ട്. പട്ടികജാതിക്കാരെ പൂർണമായി ഒഴിവാക്കി പോകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല. തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആരെയെങ്കിലും പിടിച്ച് മത്സരിപ്പിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
പൊട്ടി വീണതല്ല, പ്രവർത്തിച്ചു വളർന്നതാണ്താൻ എവിടുന്നെങ്കിലും പൊട്ടിവീണ നേതാവല്ലന്ന് കൊടിക്കുന്നിൽ സുരേഷ്. ഏൽപ്പിച്ച ഉത്തരവാദിത്വം കൃത്യമായി ചെയ്തത് കൊണ്ടാണ് സ്ഥാനങ്ങൾ ലഭിച്ചത്. ത്യാഗപൂർണ്ണമായ പ്രവർത്തനത്തിലൂടെ പടിപടിയായാണ് താൻ ഉയർന്നത്. ചാനൽ ചർച്ച ചെയ്യുന്നവർക്ക് ഇതൊന്നും അറിയില്ല. താൻ പദവികൾ എല്ലാം പിടിച്ചു വാങ്ങിയതാണെന്നാണ് ചിലർ പറയുന്നത്. എം പി ആയിരിക്കുമ്പോഴും സ്വന്തം ബൂത്തിലെ പ്രവർത്തനങ്ങളിൽ ഇപ്പോഴും ഇടപെടുന്നുണ്ട്. പോസ്റ്റിൽ കയറാനും പോസ്റ്ററൊട്ടിക്കാനും താനിപ്പോഴും സജീവമാണെന്നും വിമർശകരെ കൊടിക്കുന്നിൽ ഓർമിപ്പിക്കുന്നു.
സുധാകരൻ അനുകൂലികൾക്ക് മറുപടികെ പി സി സി അധ്യക്ഷ സാധ്യത ചർച്ചകളിൽ കൊടിക്കുന്നിൽ സുരേഷിന്റെ പേരും സജീവമായിരുന്നു. എന്നാൽ കൊടിക്കുന്നിൽ സുരേഷിനെതിരെ സമൂഹമാധ്യമങ്ങളിൽ പാർട്ടിയിലെ ഒരു വിഭാഗം വ്യാപകമായ പ്രചരണം നടത്തി. സംവരണ വിഭാഗാംഗം ആണെന്നത് ഉപയോഗപ്പെടുത്തിയാണ് കൊടിക്കുന്നിൽ പാർട്ടിയിൽ വളർച്ച നേടുന്നത് എന്നതായിരുന്നു വിമർശകരുടെ വാദം. കെ സുധാകരനെ അനുകൂലിക്കുന്നവർ ആയിരുന്നു വ്യാപകമായ പ്രചരണം അഴിച്ചുവിട്ടത്. ഇത്തരകാർക്കുള്ള മറുപടിയാണ് കൊടിക്കുന്നിൽ തന്റെ പാർട്ടിയിലെ പ്രവർത്തന ചരിത്രം ഓർമിപ്പിച്ച് നടത്തിയത്.
കെ എം മാണി 'അഴിമതിക്കാരനാണെന്ന' നിലപാട് തിരുത്തി; 'കൈയാങ്കളി' കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതിനിയമസഭയിൽ പ്രതിഷേധിച്ചത് കെ എം മാണിക്കെതിരെയാണെന്ന നിലപാട് മാറ്റി സംസ്ഥാന സർക്കാർ. പ്രതിഷേധം അന്നത്തെ സർക്കാരിനെതിരെയായിരുന്നുവെന്നും സുപ്രീംകോടതിയിൽ നിലപാടെടുത്തു. എന്നാൽ, വാദിക്കേണ്ടത് പ്രതികൾക്കായല്ലെന്നും എംഎൽഎമാർ പൊതുമുതൽ നശിപ്പിക്കുന്നത് പൊതുതാൽപര്യത്തിന് നിരക്കുന്നതോണോയെന്നും കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. എംഎൽഎ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാൽ നടപടിയേടുക്കേണ്ടതു നിയമസഭയാണോയെന്നും കോടതി ചോദിച്ചു.
Also Read-
'തെറ്റ് പറ്റിപ്പോയി, ഇനി വീഴ്ച ഉണ്ടാകില്ല'; ചാനൽ ചർച്ചക്കിടെ മാസ്ക് കൊണ്ട് മുഖം തുടച്ചതിൽ ഖേദ പ്രകടനവുമായി ചിത്തരഞ്ജൻ എംഎൽഎസംഭവത്തെ പരിഹസിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ടെന്നും ഇവിടെയാരും ഒന്നും അടിച്ചുതകർക്കാറില്ലെന്നും പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. കേസിൽ വാദം തുടരുകയാണ്. സഭാ സംഘര്‍ഷത്തിലെ കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റേയും പ്രതികളുടേയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
അതേസമയം, ഭരണപക്ഷവും സംഭവത്തിൽ പ്രതിഷേധിച്ചിരുന്നുവെന്നാണ് സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാര്‍ കോടതിയിൽ പറഞ്ഞു. കെ എം മാണിക്കെതിരായിരുന്നു പ്രതിഷേധമെന്ന മുൻ നിലപാടും സർക്കാർ മാറ്റി. അന്ന് ഭരണത്തിലുണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാറിനെതിരെയായിരുന്നു പ്രതിഷേധമെന്നാണ് സർക്കാറിന്റെ പുതിയ നിലപാട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.