നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മോളെ ആരോ കടത്തിക്കൊണ്ടുപോയതാണ്'; ദേവനന്ദയുടെ അമ്മ ധന്യ

  'മോളെ ആരോ കടത്തിക്കൊണ്ടുപോയതാണ്'; ദേവനന്ദയുടെ അമ്മ ധന്യ

  ആ വീട്ടിലേക്ക് പൊലീസ് നായ പോയതുൾപ്പെടെ അന്വേഷിക്കണമെന്ന് ധന്യ

  ദേവനന്ദയുടെ അമ്മ ധന്യ

  ദേവനന്ദയുടെ അമ്മ ധന്യ

  • Share this:
  കൊല്ലം: ദേവനന്ദ ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ലെന്ന് തറപ്പിച്ച് പറഞ്ഞ് മാതാവ് ധന്യ. "എന്റെ ഷോളെടുത്ത് മോൾ സാരിയുടത്ത് കളിക്കാറുണ്ട്. പക്ഷേ ആ ഷോളിട്ട് ഇതുവരെ പുറത്ത് പോയിട്ടില്ല... ആ സ്ഥലത്ത് (മൃതദേഹം കിട്ടിയ സ്ഥലം) ഷോൾ എങ്ങനെ വന്നെന്ന് അറിയില്ല... അന്വേഷിക്കണം എല്ലാം അന്വേഷിക്കണം" - ധന്യയുടെ വാക്കുകളാണിത്.

  "മോളെ ആരോ കടത്തിക്കൊണ്ടുപോയതാണ്.
  ക്ഷേത്രത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നില്ല. മോൾ ഒരിക്കൽപ്പോലും ആറ്റിന്റെ മറുകരയിലുള്ള ക്ഷേത്രത്തിൽ പോയിട്ടില്ല. ആളില്ലാത്ത സമീപത്തെ വീട്ടിലും പോയിട്ടില്ല. ആ വീട്ടിലേക്ക് പൊലീസ് നായ പോയതുൾപ്പെടെ അന്വേഷിക്കണം. മൃതദേഹം കണ്ടെത്തിയ സ്ഥലം ഇതിനു മുൻപ് കുട്ടി കണ്ടിട്ടില്ല. ശാസിച്ചാലും പിണങ്ങിയിരിക്കുന്ന ശീലമില്ല. കുറ്റവാളിയെ കണ്ടെത്തണം. മോൾ അന്ന് വീട്ടിൽ നിന്നത് സ്കൂൾ അവധിയായതിനാലാണ്. അല്ലാതെ  ക്ഷേത്രത്തിൽ പോകാനല്ല." -ധന്യ പറയുന്നു.

  ''കുഞ്ഞ് ഒറ്റയ്ക്കു പുഴയിലേക്കു പോകില്ല. മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ മുന്‍പൊരിക്കലും ദേവനന്ദ പോയിട്ടില്ല. മൃതദേഹത്തിനൊപ്പം കിട്ടിയ അമ്മയുടെ ഷാള്‍  ധരിച്ച് കുഞ്ഞ് ഇതുവരെ പുറത്ത് പോയിട്ടില്ല" മുത്തച്ഛൻ മോഹനന്‍പിള്ള പറയുന്നു

  അതീവ ഗുരുതരമായ ആരോപണങ്ങളാണ് കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്നത്. ദേവനന്ദ ഇതിനു മുന്‍പ് ഒരിക്കല്‍ പോലും പുഴയുടെ തീരത്തേക്ക് പോയിട്ടില്ല.  മൃതദേഹം കണ്ടെത്തിയ വഴിയിലൂടെ ക്ഷേത്രത്തിൽ പോയിട്ടില്ല. വളരെ ചെറിയ പ്രായത്തില്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോയത് മറ്റൊരുവഴിയിലൂടെ ഓട്ടോറിക്ഷിലായിരുന്നു. കുട്ടിക്ക് ഒരിക്കലും തനിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്താന്‍ കഴിയില്ല. പാലത്തില്‍ കയറിയപ്പോള്‍ വീണതാണെങ്കില്‍ മൃതദേഹം ഇപ്പോള്‍ കണ്ടെത്തിയ സ്ഥലത്ത് എത്താന്‍ സാധ്യതയില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് കുടുംബാംഗങ്ങൾ.

  വീടിനു പുറത്തേക്കുപോലും ദേവനന്ദ തനിച്ചു പോയിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ ആവര്‍ത്തിക്കുന്നു. ദേവനന്ദയെ കാണാതായ നിമിഷം മുതല്‍ ദുരൂഹതയുണ്ടെന്നു നാട്ടുകാരും കുടുംബാംഗങ്ങളും പറഞ്ഞിരുന്നു.

  മരണം വെള്ളത്തില്‍ മുങ്ങിയാണെന്നും പരുക്കുകളില്ലെന്നുമുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ദുരൂഹതകള്‍ നീക്കുന്നതല്ലെന്ന നിലപാടിലാണ് തന്നെയാണ് കുടുംബാഗങ്ങള്‍. ദേവനന്ദയെപ്പൊലൊരു ആറുവയസ്സുകാരിക്ക് ഒറ്റയ്ക്കുപോകാവുന്ന വഴിയിലൂടെയല്ല പൊലീസ് നായ സഞ്ചരിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

  Also Read ദേവനന്ദയെ തട്ടിക്കൊണ്ടു പോയതെന്ന് സംശയം: മരണത്തിൽ ദുരൂഹത ആരോപിച്ച് മുത്തച്ഛൻ 
  Published by:Aneesh Anirudhan
  First published:
  )}