HOME » NEWS » Kerala »

'പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു, എന്നോട് അദ്ദേഹത്തിന് എന്തും പറയാം'; ഉമ്മന്‍ചാണ്ടി

മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും ഉമ്മന്‍ചാണ്ടി

News18 Malayalam | news18-malayalam
Updated: February 28, 2021, 11:25 AM IST
'പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചു, എന്നോട് അദ്ദേഹത്തിന് എന്തും പറയാം'; ഉമ്മന്‍ചാണ്ടി
Oommen Chandy
  • Share this:
തിരുവനന്തപുരം: യുഡിഎഫ് പ്രവേശനം നിഷേധിച്ചതുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഉമ്മന്‍ചാണ്ടി. പി.സി.ജോര്‍ജിന് തന്റടുത്ത് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അദ്ദേഹം പറയുന്നതിന് ഒരു പരിഭവവും ഇല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. മുന്നണി പ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് യുഡിഎഫാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

തനിക്ക് മുന്നണി പ്രവേശനം നിഷേധിച്ചതില്‍ കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് ഉമ്മന്‍ചാണ്ടിക്കെതിരേയും മുസ്ലിം ലീഗിനെതിരേയും കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.

കരുണാകരനെ ചാരക്കേസില്‍ കുടുക്കിയ ഉമ്മന്‍ചാണ്ടിക്ക് മൂര്‍ഖന്റെ സ്വഭാവമാണ്. വൈരാഗ്യം മനസ്സില്‍വെച്ച് പെരുമാറുമെന്നും പി.സി.ജോര്‍ജ് പറയുകയുണ്ടായി.

മുസ്ലിം ലീഗിനെ ഇപ്പോള്‍ ജിഹാദികള്‍ പിടിമുറുക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകുന്നില്ല. ജിഹാദികള്‍ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫുമായി ഒരുകൂട്ടുംവേണ്ട. യു.ഡി.എഫ്. നേതൃത്വം വഞ്ചകരാണെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പി.സി ജോർജ് ഇന്നലെ പറഞ്ഞത്;

ജനപക്ഷം സെക്കുലറിന്റെ സ്ഥാനാര്‍ഥിയായി പൂഞ്ഞാറില്‍ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. യുഡിഎഫ് വഞ്ചിച്ചു. ഇനി മുന്നണി പ്രവേശത്തിനില്ല. ആര്‍ക്കും തന്നെ പിന്തുണക്കാം. ബിജെപിക്കോ യുഡിഎഫിനോ എല്‍ഡിഎഫിനോ ആര്‍ക്കും പിന്തുണക്കാം. ട്വന്റി 20 അടക്കമുള്ളവരുമായി ചര്‍ച്ച നടത്തി. ആ മാതൃക വ്യാപിപ്പിക്കും. അവരുടെ സേവനം വലുതാണ്. തത്കാലം മറ്റ് മുന്നണികളുമായി ചര്‍ച്ചയില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി.

"കാഞ്ഞിരപ്പള്ളിയില്‍ സ്വതന്ത്രനാക്കുന്നതിനെ കുറിച്ചാണ് യുഡിഎഫ് ചര്‍ച്ചചെയ്തത്. വീട്ടില്‍ നിന്ന് പോയി അയല്‍പക്കത്തുള്ള പെമ്പിള്ളേരുമായി താമസിച്ചോളാന്‍ കോണ്‍ഗ്രസിന്റെ ഉപദേശമൊന്നും എനിക്ക് ആവശ്യമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വി.എസ് പക്ഷക്കാരനായതിന്റെ പേരില്‍ പിണറായിക്ക് അത്ര താത്പര്യമുണ്ടാകില്ല." - പി.സി ജോർജ് വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയാണ് തന്റെ യുഡിഎഫ് പ്രവേശം തടഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് പാരവയ്ക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിക്കുകയാണ്. ബുധനാഴ്ച നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും പി.സി പറഞ്ഞു.

Also Read പിസി ജോര്‍ജ് തന്നെ പൂഞ്ഞാറിൽ സ്ഥാനാർഥി; ചുവരെഴുതി തുടങ്ങി ജനപക്ഷം

യുഡിഎഫില്‍ ലീഗ് നല്ല രാഷ്ട്രീയ കക്ഷിയാണ്. പക്ഷേ ജിഹാദികളുടെ കൈയില്‍ അമര്‍ന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് പോലും തീരുമാനമെടുക്കാന്‍ കഴിയാതെ പോകുകയാണ്. ജിഹാദികള്‍ പിന്തുണക്കുന്ന യുഡിഎഫുമായി യാതൊരു സഹകരണവുമില്ല. യുഡിഎഫിന്റെ നേതൃനിരയില്‍ വഞ്ചകന്മാരാണ്. എന്‍ഡിഎയുമായി വീണ്ടും കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് കെ സുരേന്ദ്രന്‍ വിളിക്കട്ടെ അപ്പോ ആലോചിക്കാമെന്നും ജോർജ് വ്യക്തമാക്കി.

ഇതിനിടെ പൂഞ്ഞാറിൽ പി.സി ജോർജ് സ്ഥാനാർഥിയാകുമെന്ന് ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കേരള ജനപക്ഷം(സെക്യുലർ) വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ രാഷ്ട്രീയ തീരുമാനങ്ങൾ സംബന്ധിച്ചും മറ്റ് നിയോജക മണ്ഡലങ്ങളിലെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ചും മാർച്ച്‌ 3-ന് കോട്ടയത്ത്‌ ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ പി. സി ജോർജിനു വേണ്ടിയുള്ള ചുവരെഴുത്തുകളും മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അനൌദ്യോഗികമായി ദിവസങ്ങൾക്കു മുമ്പു തന്നെ പി സി ജോർജ് പ്രചാരണവും വോട്ട് അഭ്യർഥനയും തുടങ്ങിയിരുന്നു.
Published by: Aneesh Anirudhan
First published: February 28, 2021, 11:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories