• HOME
  • »
  • NEWS
  • »
  • kerala
  • »
  • NEWS 18 SPECIAL 'വീഡിയോ എടുത്തത് ശല്യം സഹിക്കാനാകാതെ': മകന്റെ മര്‍ദനമേറ്റ പിതാവ്

NEWS 18 SPECIAL 'വീഡിയോ എടുത്തത് ശല്യം സഹിക്കാനാകാതെ': മകന്റെ മര്‍ദനമേറ്റ പിതാവ്

അറസ്റ്റിലായ രതീഷ് മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്. ഇങ്ങനെയെങ്കിലും മകൻ നന്നാകട്ടെയെന്നും പിതാവ്

news18

news18

  • Share this:
    രഞ്ജിത്ത് രാമചന്ദ്രൻ

    മാവേലിക്കര: മകന്റെ ശല്യം സഹിക്കാനാകാതെ വീഡിയോ മനപൂര്‍വ്വം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യിപ്പിച്ചതാണെന്ന് കല്ലുമല ഉമ്പര്‍നാട്ടെ രഘു. മദ്യലഹരിയില്‍ രഘുവിനെ മകൻ രതീഷ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതേത്തുടർന്ന് വധശ്രമത്തിന് കേസെടുത്ത പൊലീസ് രതീഷിനെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തു.

    "രതീഷ്  സ്ഥിരം മദ്യപാനിയാണ്. കള്ള് കുടിച്ചാല്‍  എന്നെയും ഭാര്യയെയും മർദ്ദിക്കുന്നത് പതിവാണ്. പല തവണ പൊലീസില്‍ പരാതി നല്‍കി. അവർ അന്വേഷിച്ചെത്തിയാൽ  മുങ്ങും. പിന്നീട് പൊലീസ് അന്വേഷിക്കാറുമില്ല.  കുറച്ച് ദിവസം കഴിയുമ്പോള്‍ വീട്ടിൽ തിരിച്ചെത്തും. പിന്നെയും പതിവ് തുടരും."- രഘു News 18 നോട് പറഞ്ഞു.

    വീഡിയോയിൽ കാണുന്ന മർദ്ദനം ഒക്ടോബര്‍ ഒന്നിനാണ് ഉണ്ടായത്. വീട്ടില്‍ വാങ്ങി വച്ചിരുന്ന മദ്യം രഘു എടുത്തെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഇതിനിടെ ഒരു ഒരു ബന്ധുവാണ് മർദ്ദന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.

    ബന്ധു പകർത്തിയ ദൃശ്യങ്ങൾ തന്റെ അനുവാദത്തോടെയാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്നും രഘു പറഞ്ഞു. ഇതു വൈറലായതോടെ പൊലീസിന് കേസെടുക്കേണ്ടി വന്നു.  അറസ്റ്റിലായ രതീഷ് മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്. ഇങ്ങനെയെങ്കിലും മകൻ നന്നാകട്ടെയെന്നും രഘു പറഞ്ഞു.

    നേരത്തെ വാഹനാപകടത്തില്‍പ്പെട്ട് രതീഷിന്റെ അന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിവാഹിതനാണെങ്കിലും  ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. രണ്ട് മക്കളുണ്ട്.

    Also Read മദ്യപിക്കാൻ പണം കൊടുക്കാത്ത പിതാവിന് മകന്റെ ക്രൂര മർദ്ദനം; താങ്കളെ ഉടൻ എടുക്കുന്നതാണെന്ന വീഡിയോയുമായി പൊലീസ്



     

     
    First published: