കോഴിക്കോട് വിലങ്ങാട് പുഴയില്‍ രണ്ട് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ച സംഭവം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. സഹോദരിമാരുടെ മക്കളായ ഹൃദ്വിൻ (22), ആഷ്മിൻ (14)എന്നിവരാണ് മരിച്ചത്. പത്ത് വര്‍ഷം മുന്‍പ് ഇത് പോലെ ഒരു ഏപ്രില്‍ 16നായിരുന്നു ഹൃദ്വിന്റെ പിതാവ് കൂവത്തോട് പാപ്പച്ചന് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. അച്ഛന്റെ പത്താം ചരമ വാര്‍ഷിക ദിനത്തില്‍ തന്നെ മകനും യാത്രയായത് പ്രദേശവാസികളെയും ബന്ധുക്കളെയും ഒരു പോലെ വേദനപ്പിക്കുന്ന സംഭവമായി മാറി.
ബെംഗളൂരുവിൽനിന്ന് കുടുംബ സമേതം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഹൃദ്വിനും മാതൃസഹോദരിയുടെ മകൾ ആഷ്മിനുമാണ് മരിച്ചത്. പിതാവിന്റെ മരണ ശേഷമാണ് ഹൃദ്വിനും കുടുംബവും ബെംഗളൂരുവിലേക്ക് താമസം മാറിയത്. ഈസ്റ്റര്‍ അവധിയാഘോഷത്തിനായി നാട്ടിലെത്തിയപ്പോള്‍ മാതൃസഹോദരിയുടെ മകളായ ആഷ്മിന് , സഹോദരി ഹൃദ്യ എന്നിവര്‍ക്കൊപ്പം പുഴയില്‍ കുളിക്കിനറങ്ങുന്നതിനിടെ കാല്‍വഴുതി കയത്തില്‍ വീഴുകയായിരുന്നു.
തടയണ കെട്ടിയതിനാൽ പുഴയില്‍ മൂന്നാൾ ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ഹ്യദ്വിന്റെ അമ്മ മെർലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ആഷ്മിനെയും പിന്നീട് ഹ്യദ്യയെയും കരക്കെത്തിച്ചു. രണ്ടുപേർക്കും പ്രാഥമിക ചികിത്സനൽകി.പിന്നീടാണ് ഒരാൾകൂടി വെള്ളത്തിലുണ്ടെന്ന് അറിയുന്നത്. തടയണയിൽനിന്ന് വെള്ളം ഒഴുക്കിയും മറ്റുമാണ് ഹ്യദ്വിനെ കരക്കെത്തിച്ചത്. കരക്കെത്തിച്ചപ്പോൾത്തന്നെ മരിച്ചിരുന്നു. കരക്കെത്തിക്കുമ്പോള് ആഷ്മിന് ജീവനുണ്ടായിരുന്നു. തുടര്‍ന്ന് കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
ബാംഗ്ലൂരിൽ സി.എ. വിദ്യാർഥിയാണ് ഹ്യദ്വിൻ. വിലങ്ങാട് സെയ്ന്റ് ജോർജ് ഹൈസ്കൂൾ വിദ്യാർഥിനിയാണ് ആഷ്മിൻ. അമീഷ, എയ്മിൻ എന്നിവർ സഹോദരങ്ങളാണ്. ഇരുവരുടെയും സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വിലങ്ങാട് സെയ്ന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ നടക്കും.
നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ തുറന്നു; ബൈക്ക് മറിഞ്ഞ് 6 വയസുകാരിയുടെ ജീവൻ നഷ്ടമായി
വഴിയരികില്‍ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നതിനെ തുടർന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ആറു വയസ്സുകാരി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകൾ വിസ്മയ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകൾ അമേയ എന്നിവർക്കാണ് പരുക്കേറ്റത്. സതീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരിക്ക് ഗുരുതരമല്ല. ക്ഷേത്രത്തിലും പാർക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.