• HOME
  • »
  • NEWS
  • »
  • kerala
  • »
  • SON LOCKED GATE TO PREVENT MOTHER S DEAD BODY FROM BEING CARRIED TO HIS PLACE

അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകുന്നത് തടഞ്ഞ മകൻ ഗേറ്റ് താഴിട്ട് പൂട്ടി

സ്വത്തു തർക്കമുള്ളതിനാലാണ് കുടുംബവീട്ടിലൂടെ കൊണ്ടുപോകുന്നത് മകൻ തടഞ്ഞത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ആലപ്പുഴ: അമ്മയുടെ മൃതദേഹം തന്റെ സ്ഥലത്തുകൂടി കൊണ്ടുപോകുന്നത് തടഞ്ഞ് മകൻ. മൃതദേഹം കൊണ്ടുപോകാതിരിക്കാൻ ഗേറ്റ് താഴിട്ടു പൂട്ടി. ആലപ്പുഴ ജില്ലയിലെ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് 8ാം വാർഡിലാണ് സംഭവം. ബുധനാഴ്ച്ചയാണ് കോവിഡ് ബാധിച്ച് സ്ത്രീ മരിച്ചത്.

    മൃതദേഹം മകൻ താമസിക്കുന്ന കുടുംബവീട്ടിലൂടെ അമ്മ താമസിച്ചിരുന്ന മകളുടെ വീട്ടിലേക്കു കൊണ്ടുപോകാനിരിക്കേയാണ് മകൻ ഗേറ്റ് പൂട്ടിയത്. ഇയാളുടെ സഹോദരിയുടെ വീട്ടിലേക്ക് പോകാൻ ഈ വഴി മാത്രമേ ഉള്ളൂ. ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മെഡി. കോളജ് ആശുപത്രിയിൽനിന്ന് ഏറ്റുവാങ്ങി മകളുടെ വീട്ടിലേക്കു കൊണ്ടുവന്നത്.

    കുടുംബ വീട്ടിലൂടെ മൃതദേഹം കൊണ്ടുപോകാൻ പറ്റില്ലെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. സ്വത്തു തർക്കമുള്ളതിനാലാണ് കുടുംബവീട്ടിലൂടെ കൊണ്ടുപോകുന്നത് മകൻ തടഞ്ഞത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ തുറക്കാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ ഗേറ്റ് തുറക്കാൻ തയ്യാറായില്ല.

    You may also like:പതിനൊന്നാം ക്ലാസ് വിദ്യാർഥിക്കൊപ്പം അധ്യാപിക ഒളിച്ചോടി; തട്ടിക്കൊണ്ടു പോകലിന് കേസ്

    തുടർന്ന് ചേർത്തലയിൽ നിന്ന് പൊലീസെത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മകൻ വഴങ്ങിയില്ല. ഒടുവിൽ പൊലീസ് ഗേറ്റിന്റെ പൂട്ട് മുറിച്ചാണ് മകളുടെ വീട്ടുവളപ്പിൽ മൃതേദഹം എത്തിച്ച് സംസ്കരിച്ചത്.

    കൊച്ചിയിൽ ട്രാൻസ്ജെൻഡറെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം

    ട്രാൻസ് ജെൻഡറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈറ്റിലയിലെ വാടക വീട്ടിൽ കോഴിക്കോട് സ്വദേശി ശ്രീധന്യ(30)യെ ആണ് ഇന്നലെ രാത്രിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നും എന്നാൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി. ഏതാനും ദിവസങ്ങളായി ഇവർ പനിയും ഛർദിയുമായി രോഗാവസ്ഥയിലായിരുന്നു. സമീപത്തു താമസിച്ചിരുന്ന സുഹൃത്തുക്കളാണ് ഭക്ഷണവും മറ്റും എത്തിച്ചു നൽകിയിരുന്നത്.

    കോവിഡ് സംശയത്തെ തുടർന്ന് വെള്ളിയാഴ്ചയ്ക്കു സുഹൃത്തുക്കളും അന്വേഷിച്ച് എത്തിയിരുന്നില്ല. ഇവർ ആശുപത്രിയിൽ പോയി ചികിത്സ തേടിയിരുന്നതായും കോവിഡ് പരിശോധന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു.

    ഇന്നലെ രാത്രിയിൽ മൃതദേഹം കണ്ടെത്തിയെങ്കിലും സാങ്കേതിക തടസമുള്ളതിനാൽ ഇന്നു രാവിലെയാണ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.
    Published by:Naseeba TC
    First published:
    )}