HOME » NEWS » Kerala » SON OF ACTOR THILAKAN CONTESTING IN LOCAL BODY ELECTION FROM ERNAKULAM SS TV

നടന്‍ തിലകന്‍റെ മകനും മത്സര രംഗത്ത്; ഷിബു തിലകന്‍ ജനവിധി തേടുന്നത് ബിജെപി സ്ഥാനാര്‍ഥിയായി

തിലകന്‍ ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍ ബിജെപിക്കൊപ്പം നില്‍ക്കുമായിരുന്നുവെന്ന് ഷിബു തിലകന്‍

News18 Malayalam
Updated: December 4, 2020, 2:50 PM IST
നടന്‍ തിലകന്‍റെ മകനും മത്സര രംഗത്ത്; ഷിബു തിലകന്‍ ജനവിധി തേടുന്നത് ബിജെപി സ്ഥാനാര്‍ഥിയായി
ഷിബു തിലകൻ
  • Share this:
തൃപ്പൂണിത്തുറ നഗരസഭ 25 ാം വാര്‍ഡില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ഥിയായി ഷിബു തിലകന്‍ ജനവിധി തേടുന്നത്. കമ്മ്യൂണിസ്റ്റ് കുടുംബം ആയിരുന്നുവെങ്കിലും എന്നും ബിജെപിയോട് തന്നെയായിരുന്നു അനുഭാവമെന്ന് ഷിബു തിലകന്‍ പറയുന്നു.

അച്ഛന്‍ തിലകന്‍ മരണം വരെയും കമ്മ്യൂണിസ്റ്റുകാരന്‍ ആയിരുന്നു. എന്നാല്‍ ആവശ്യഘട്ടങ്ങളില്‍ ഒന്നും കമ്മ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തെ സഹായിച്ചില്ല. ഒരുപക്ഷേ അദ്ദേഹം ഇന്ന് ഉണ്ടായിരുന്നുവെങ്കില്‍ ബിജെപിക്കൊപ്പം നില്‍ക്കുമായിരുന്നു എന്നും ഷിബു തിലകന്‍ പറയുന്നു.

Also Read ലാ‌വലിൻ: രേഖകൾ സമർപ്പിക്കാൻ സാവകാശം തേടി സി.ബി.ഐ; കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി ഏഴിലേക്ക് മാറ്റി

പ്രേക്ഷകര്‍ അച്ഛന് നല്‍കിയ സ്‌നേഹം തനിക്കും ലഭിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ ജനങ്ങള്‍ ഒപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മാലിന്യപ്രശ്‌നവും, വെള്ളക്കെട്ടും ഉള്‍പ്പടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം വാഗ്ദാനം ചെയ്താണ് തെരഞ്ഞെടുപ്പ് പ്രചാരണം.
Published by: user_49
First published: December 4, 2020, 2:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories