ഇന്റർഫേസ് /വാർത്ത /Kerala / ‘കമ്മ്യൂണിസ്റ്റ് ആകുകയെന്നാല്‍ ചെങ്കോടിയ്ക്ക് കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുകയെന്നല്ല’; വന്ദേഭാരത് കവിതയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് രൂപേഷ് പന്ന്യന്റെ മറുപടി

‘കമ്മ്യൂണിസ്റ്റ് ആകുകയെന്നാല്‍ ചെങ്കോടിയ്ക്ക് കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുകയെന്നല്ല’; വന്ദേഭാരത് കവിതയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് രൂപേഷ് പന്ന്യന്റെ മറുപടി

ശരി എന്ന് തോന്നുന്നതിനെ മുറുകെപ്പിടിക്കാന്‍ സങ്കോചമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. എന്നും താനൊരു കമ്മ്യൂണിസ്റ്റുകാരനായിരിക്കും.

ശരി എന്ന് തോന്നുന്നതിനെ മുറുകെപ്പിടിക്കാന്‍ സങ്കോചമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. എന്നും താനൊരു കമ്മ്യൂണിസ്റ്റുകാരനായിരിക്കും.

ശരി എന്ന് തോന്നുന്നതിനെ മുറുകെപ്പിടിക്കാന്‍ സങ്കോചമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. എന്നും താനൊരു കമ്മ്യൂണിസ്റ്റുകാരനായിരിക്കും.

  • Share this:

കേരളത്തിൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ വരവോടെ അഭിനദിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അക്കുട്ടത്തിൽ വന്ദേഭാരത് എക്‌സ്പ്രസിനെ പിന്തുണച്ച് ഫേസ്ബുക്കില്‍ കവിതയെഴുതി സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യനും സജീവമായിരുന്നു. എന്നാൽ കവിതയ്‌ക്കെതിരെ വിമര്‍ശനങ്ങളും രൂക്ഷപരിഹാസങ്ങളുമാണ് രൂപേഷ് പന്ന്യനു നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഇതിന്റെ പശ്ചാത്തലത്തില്‍ മറുപടി കുറിപ്പുമായി അഭിഭാഷകനും പന്ന്യന്‍ രവീന്ദ്രന്റെ മകനുമായ രൂപേഷ് പന്ന്യന്‍ .

വന്ദേ ഭാരതിന്റെ ലോക്കോ പൈലറ്റാക്കി എന്നെ മാറ്റിയ എന്റെ കൂട്ടുകാര്‍ക്ക് എന്ന തലക്കെട്ടിലെഴുതിയ മറുപടിക്കുറിപ്പാണ് ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നത്. ശരി എന്ന് തോന്നുന്നതിനെ മുറുകെപ്പിടിക്കാന്‍ സങ്കോചമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. എന്നും താനൊരു കമ്മ്യൂണിസ്റ്റുകാരനായിരിക്കും. കമ്മ്യൂണിസ്റ്റാകുക എന്നത് ചുവന്ന കൊടിയുടെ കീഴില്‍ തല താഴ്ത്തി നിന്ന് അണിചേരുക എന്നല്ലെന്നും മറിച്ച് ചങ്കൂറ്റത്തോടും ധീരതയോടും സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം ഓര്‍മിപ്പിച്ചു.

Also read-വന്ദേഭാരതിനെ പുകഴ്ത്തി പന്ന്യന്‍ രവീന്ദ്രന്റെ മകൻ്റെ കവിത; പങ്കുവച്ച് കെ സുരേന്ദ്രന്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

വന്ദേ ഭാരതിനെ നോക്കി വരട്ടെ ഭാരത് എന്നു പറഞ്ഞതിന് എന്നോട് കുറുമ്പ് കാട്ടിയ മുഖപുസ്തക കൂട്ടുകാർക്ക് …
ആകാശം മുട്ടേ വളരാനായി കമ്യൂനിസ്റ്റായതല്ല ഞാൻ…
ആകാശം മുട്ടേ വളരാനാണെങ്കിൽ സ്ഥാനമാനങ്ങൾക്കായി കമ്മുണിസ്റ്റായവരുടെ കൂട്ടത്തിലിറങ്ങി നടന്നാൽ മതിയായിരുന്നു….
ശരിയെന്ന് തോന്നുന്നത് പറയുമ്പോഴും…
തെറ്റെന്ന് പറയുന്നതൊരിക്കലും കേൾക്കാതിരുന്നിട്ടില്ല …
രാഹുൽ ഗാന്ധിയിലെ
ചങ്കൂറ്റത്തെ ഇഷ്ടപ്പെട്ടുന്നതുകൊണ്ട് ഞാനൊരിക്കലും ഒരു കോൺഗ്രസ്സ്കാരനാകില്ല….
അരവിന്ദ് കേജരിവാളിലെ ഭയമില്ലായ്മയിലേക്ക് എത്തി നോക്കുന്നതു കൊണ്ട് ഞാൻ ഒരു ആം ആദ്മിക്കാരനുമല്ല …
രാമായണവും മഹാഭാരതവും പുരാണങ്ങളും ഇഷ്ടപ്പെടുന്നുവെന്നതു കൊണ്ട് ഞാനൊരു ബി.ജെ.പിക്കാരനുമല്ല…
മത ചിന്ത മനസ്സിനെ
കീഴടക്കാത്തതു കൊണ്ട്
ഞാനൊരു വർഗ്ഗീയ വാദിയുമല്ല….
ഈശ്വര ചിന്ത മനസ്സിൽ തീരെ ഇല്ലാത്തതു കൊണ്ട് നിരീശ്വരവാദിയായ ഞാൻ രാമായണവും മഹാഭാരതവും
ഗീതയും ഖുറാനും ബൈബിളും വായിക്കാതിരുന്നിട്ടുമില്ല…
ദൈവ വിശ്വാസം തീരെയില്ലാത്ത വീട്ടിൽ പിറന്നത് കൊണ്ട് വിശ്വാസത്തെ ഒരിക്കലും നിന്ദിക്കാറുമില്ല…
ദൈവ വിശ്വാസമില്ലാത്ത വീട്ടിൽ പിറന്നതു കൊണ്ടല്ല ഞാനൊരു കമ്മ്യൂണിസ്റ്റായത്..
സ്വന്തം വീട്ടിലുള്ളവർ തിരഞ്ഞെടുത്ത പാർട്ടിയും പ്രത്യയശാസ്ത്രവും നന്മയുടേതാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ട്
തന്നെയാണ്
ഞാൻ കമ്മൂണിസ്റ്റായത്:…
ശരിയെന്ന് തോന്നുന്നതിനെ
മുറുകെ പിടിക്കുമ്പോഴും തെറ്റെന്ന് ബോധ്യമായാൽ തിരുത്തുന്നതിന് സങ്കോചമില്ലാത്ത ഒരു തലമുറയാണ് നമുക്ക് ആവശ്യം…
പക്ഷെ ശരിയും തെറ്റും തിരിച്ചറിയാൻ ജാതിയേയും നിറത്തേയും ഇസത്തേയും നേതാക്കളെയും നോക്കുന്ന ഒരു തലമുറ മുന്നിൽ വന്നു നിൽക്കുന്നു എന്നതും കാലം കൊണ്ടുവന്ന മാറ്റമായിരിക്കാം…
കണ്ണുരുട്ടി നടക്കുന്ന നേതാക്കൾക്ക് മുന്നിൽ തല താഴ്ത്തി നടക്കുന്ന ഒരു തലമുറയുടെ പ്രതിനിധികളാവരുത് നമ്മൾ…..
ശരിക്കു നേരെ മാത്രം തിരിച്ചുപിടിച്ച കണ്ണാടിയിലായിരിക്കണം നമ്മൾ നമ്മളെ കാണേണ്ടത്….
അല്ലാത്തപക്ഷം അത് വരുംതലമുറയോട് ചെയ്യുന്ന തിരുത്താനാവാത്ത തെറ്റായി മാറും …
വന്ദേ ഭാരതിനെ കുറിച്ച്
ഞാനെഴുതിയതിനെ വിമർശിച്ചവരുടെ
പ്രതികരണങ്ങളിലെ നല്ല വശങ്ങൾ സ്നഹത്തോടെ… പൂർണ്ണമനസ്സോടെ ഉൾക്കൊള്ളുന്നു…..
ഞാനെന്നും
കമ്മ്യൂണിസ്റ്റായിരിക്കും…
കമ്മ്യൂണിസ്റ്റാകുക എന്നത്
ചുവന്ന കൊടിയുടെ കീഴിൽ
തല താഴ്ത്തി നിന്ന്
അണിചേരുക എന്നല്ല …
മറിച്ച്
ചങ്കൂറ്റത്തോടും
ധീരതയോടും
സത്യത്തിന് വേണ്ടി പൊരുതുക എന്നതു കൂടിയാണ്…
(ഞാനെന്ന പദം
ഉപയോഗിക്കാനിഷ്ടപ്പെടാറില്ലെങ്കിലും എന്നെ കുറിച്ചുള്ള
ചോദ്യങ്ങൾക്കുത്തരത്തിനായി
ഞാനെന്നല്ലാതെ എനിക്ക്
മുന്നിൽ മറ്റൊരു പദമില്ല)

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Cpi, Facebook post