സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായ എം.എം ലോറൻസിന്റെ മകൻ ബിജെപിയിൽ ചേർന്നു

പിതാവിനോട് ബി ജെ പിയില്‍ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ല. ആലോചിക്കേണ്ട കാര്യമില്ലെന്നും താന്‍ കൊച്ചുകൊച്ച് അല്ലെന്നും എബ്രാഹാം ചോദ്യത്തിന് മറുപടി നല്‍കി.

News18 Malayalam | news18
Updated: October 31, 2020, 5:10 PM IST
സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായ എം.എം ലോറൻസിന്റെ മകൻ ബിജെപിയിൽ ചേർന്നു
അഡ്വ. എബ്രഹാം ലോറന്‍സ്
  • News18
  • Last Updated: October 31, 2020, 5:10 PM IST
  • Share this:
കൊച്ചി: മുതിര്‍ന്ന സി പി എം നേതാവും മുന്‍ എൽ ഡി എഫ് കണ്‍വീനറുമായ എം എം ലോറന്‍സിന്റെ മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് ബി ജെ പിയില്‍ ചേര്‍ന്നു. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായതിൽ അടക്കമുള്ള പ്രതിഷേധമാണ് ബി ജെ പിയിൽ ചേരാന്‍ കാരണമെന്ന് എബ്രാഹാം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബി ജെ പി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ചടങ്ങിൽ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ എബ്രഹാമിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പാര്‍ട്ടി മെമ്പറായിരുന്നു താനെന്നും പഴയ പാര്‍ട്ടിയല്ല ഇപ്പോഴത്തെ പാര്‍ട്ടിയെന്നും എബ്രഹാം പറഞ്ഞു.

You may also like:മികച്ച ഭരണത്തിൽ കേരളം നമ്പർ വൺ തന്നെ; അവസാനം ഉത്തർപ്രദേശ് [NEWS]'കാട്ടുകഴുകൻമാരും ചെന്നായ്‌ക്കളും പാർട്ടിയെ കൊത്തിവലിക്കുന്നു'; വി.എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സ്റ്റാഫ് എ.സുരേഷ് [NEWS] 20 രൂപയുടെ ഊണ്; കഴിക്കുന്നത് 70000 പേർ; ആശ്വാസമാകുന്ന കേരളത്തിന്റെ ജനകീയ ഹോട്ടലുകൾ [NEWS]

പിതാവിനോട് ബി ജെ പിയില്‍ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ല. ആലോചിക്കേണ്ട കാര്യമില്ലെന്നും താന്‍ കൊച്ചുകൊച്ച് അല്ലെന്നും എബ്രാഹാം ചോദ്യത്തിന് മറുപടി നല്‍കി. പിതാവുമായി അഭിപ്രായ വ്യത്യാസം ഒന്നുമില്ല. എന്നോടൊപ്പമാണ് ലോറന്‍സ് താമസിക്കുന്നത്. സഹോദരിയുടെ പുത്രന്‍ നേരത്തെ ബി ജെ പിയില്‍ ചേര്‍ന്നത് അയാളുടെ ഇഷ്ടമാണെന്നും എബ്രഹാം ലോറൻസ് പറഞ്ഞു.



താന്‍ എന്നും ദേശിയതയെ അനുകൂലിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായിരിക്കുമ്പോള്‍ മുതൽ അറിയാം. അന്നും അടുത്ത ബന്ധമുണ്ട്. പക്ഷേ ഇപ്പോഴത്തെ ഈ അധപതനത്തില്‍ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Published by: Joys Joy
First published: October 31, 2020, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading