• HOME
  • »
  • NEWS
  • »
  • kerala
  • »
  • SHOCKING | മാതാവിനെ സംസ്കരിക്കാൻ കുഴിയൊരുക്കി മകൻ; കേസെടുത്ത് വനിതാ കമ്മിഷൻ

SHOCKING | മാതാവിനെ സംസ്കരിക്കാൻ കുഴിയൊരുക്കി മകൻ; കേസെടുത്ത് വനിതാ കമ്മിഷൻ

പൊതുമേഖലാ ടെലികോം കമ്പനിയിലെ എന്‍ജിനീയറായ സിദ്ധിഖാണ് വൃദ്ധമാതാവിന് വേണ്ടി കുഴിമാടമൊരുക്കിയത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മലപ്പുറം: മാതാവിനെ സംസ്കരിക്കാൻ കുഴിമാടമൊരുക്കിയ മകനെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷൻ പൊലീസിനോട് നിർദ്ദേശിച്ചു.  എഴുപതു വയസുള്ള  മണ്ണുപറമ്പില്‍ ഫാത്തിമയ്ക്കു വേണ്ടി മൂത്തമകനും പൊതുമേഖലാ ടെലികോം കമ്പനിയിലെ എന്‍ജിനീയറുമായ സിദ്ധിഖാണ് കുഴിമാടമൊരുക്കിയത്. തിരുനാവായ കൊടക്കലിലെ പി.കെ പടിയില്‍ റോഡിന് സമീപമാണ് കുഴിമാടം.

    മാതാവിന്റെ സ്വത്ത് തനിക്ക് നൽകാതെ സഹോദരനും അമ്മവനും ചേർന്ന് തട്ടിയെടുത്തെന്ന് ആരോപിച്ചാണ് മാതാവിന് വേണ്ടി കുഴിമാടം തയാറാക്കിയത്. ഖബറിൽ സ്ഥാപിക്കാനുള്ള മീസാന്‍ കല്ലും ഇയാൾ കുഴിക്ക് സമീപം കരുതിയിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് തയാറാക്കിയ കുഴിമാടത്തിൽ മാതാവിന് വേണ്ടിയാണെന്നു കാട്ടിയുള്ള ബോര്‍ഡും ഇയാൾ സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീടിത് നീക്കി.

    Also Read വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

    പരാതിയുമായി മാതാവ് കമ്മിഷനെ സമീപിച്ചതോടെ കുഴി മൂടാൻ നിർദ്ദേശിച്ചെങ്കിലും സിദ്ധിഖ് അതിന് തയാറായില്ല. ഇതേത്തുടർന്നാണ് കേസ് പൊലീസിന് കൈമാറിയത്.
    First published: