ആലപ്പുഴ: രാത്രിയില്‍ മദ്യലഹരിയിലെത്തിയ മകന് വീടിന് തീയിട്ടു. കലവൂര്‍ പാതിരിപ്പള്ളി വായനാശാലയ്ക്ക സമീപത്തെ പാലച്ചിറയില്‍ ഷാജിയുടെ വീടിനാണ് മകന് സഞ്ജു(26) തീയിട്ടത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. വീട് കത്തി നശിച്ചു.
മദ്യപിച്ച് വീട്ടിലെത്തിയ സഞ്ജു തുണി ഉപയോഗിച്ചാണ് വീടിന് തീയിട്ടത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഷാജി ഭാര്യയെയും കൂട്ടി പുറത്തേക്ക് ഓടി. ഇവരുടെ വീടിന്റെ അകം തീ പിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്.
അയല്‍വാസികളും അഗ്നശമന സേനയും കൃത്യസമയത്ത് ഇടപെടല്‍ നടയത്തിയതുകൊണ്ട് സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. വന്‍ദുരന്തമാണ് ഒഴിവായത്.
Murder| കാസർകോട് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു
കാസർകോട്: മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു (murder) കാസര്‍ഗോഡ് ബദിയടുക്കയിലാണ് സംഭവം. ബദിയടുക്ക ഉപ്പളിഗെ സ്വദേശി തോമസ് ഡിസൂസയാണ്((38)) കൊല്ലപ്പെട്ടത്. സംഭവത്തിൽ തോമസിന്റെ സഹോദരൻ അനുജന് രാജേഷ് ഡിസൂസയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം.
ഇവരുടെ അയല്‍വാസി വില്‍ഫ്രഡ് ഡിസൂസയ്ക്കും കുത്തേറ്റിട്ടുണ്ട്. രാജേഷിനെ തടയാൻ ശ്രമിക്കുന്നതിനിടയിലാണ് വിൽഫ്രഡിന് കുത്തേറ്റത്. വിൽഫ്രഡ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം ഇടുക്കി അടിമാലിയിലുണ്ടായ മറ്റൊരു സംഭവത്തിൽ, മദ്യലഹരിയിൽ മകന് അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിടെയാണ് മകന് അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്.
ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനനാണ് ആസിഡ് ആക്രമണമുണ്ടായത്. ഇയാൾ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് മകന് വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.