വൃദ്ധയായ അമ്മയുടെ കണ്ണിന് മകൻ ചവിട്ടി പരിക്കേൽപിച്ചു; മകനെ പിടികൂടാതെ പോലീസ്

രാത്രി മദ്യപിച്ചെത്തിയ മകൻ അമ്മയെ മർദ്ദിച്ച് നിലത്ത് തള്ളിയിട്ട് മുഖത്ത് ചവിട്ടി കണ്ണിന് പരിക്കേൽപിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: January 14, 2021, 3:29 PM IST
വൃദ്ധയായ അമ്മയുടെ കണ്ണിന് മകൻ ചവിട്ടി പരിക്കേൽപിച്ചു; മകനെ പിടികൂടാതെ പോലീസ്
മേരി
  • Share this:
തൃശ്ശൂർ : തൃശൂർ കാക്കശേരിയിൽ വൃദ്ധയായ അമ്മയെ മകൻ മർദ്ദിച്ചു. കണ്ണിന് ഗുരുതരമായി പരിക്കേറ്റ അമ്മയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കാക്കശേരി പുളിഞ്ചേരിപ്പടി പാലത്തിന് സമീപം പുത്തൂർ വീട്ടിൽ ജോണിയുടെ ഭാര്യ മേരിയ്ക്കാണ് മകനിൽ നിന്ന് മർദ്ദനമേറ്റത്.

സംഭവം ഇങ്ങനെ. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ മകൻ ബെൈജു അമ്മയെ മർദ്ദിച്ച് നിലത്ത് തള്ളിയിട്ട് മുഖത്ത് ചവിട്ടി കണ്ണിന് പരിക്കേൽപിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. മേരിയുടെ വലതു കണ്ണിന് ഗുരുതരമായി മുറിവേറ്റു. വലതു കണ്ണിൽ നിന്ന് രക്തം ഒഴുകി ഇറങ്ങി. കണ്ണിൽ രക്തം തളം കെട്ടി നീര് വെച്ചു. തുടർന്ന് ബന്ധുക്കൾ തൃശ്ശൂരിലെ സ്വകാര്യ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു. മേരിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.മേരിയുടെ പരാതിയിൽ മകൻ ബെജുവിന് എതിരെ പോലീസ് കേസ് എടുത്തു. എന്നാൽ ബെജുവിനെ ഇതുവരെ അറസ്റ്റ് ചെയ്ട്ടിതില്ല. ബെജു ഒളിവിലാണെന്നാണ് പോലീസിന്റെ മറുപടി. അതേസമയം പോലീസ് കേസ് മനപ്പൂർവം വെകിപ്പിക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
Published by: user_57
First published: January 14, 2021, 3:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading