നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉത്ര കൊലപാതകം: ഭർത്താവ് സൂരജ് റിമാൻഡിൽ 

  ഉത്ര കൊലപാതകം: ഭർത്താവ് സൂരജ് റിമാൻഡിൽ 

  മറ്റൊരു പ്രതിയായ സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനും റിമാൻഡിലാണ്

  സൂരജ്, ഉത്ര

  സൂരജ്, ഉത്ര

  • Share this:
  കൊല്ലം: ഉത്രയുടെ കൊലപാതകത്തിൽ പ്രതിയായ ഭർത്താവ് സൂരജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് സൂരജിനെ റിമാൻഡ് ചെയ്തത്. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

  നേരത്തെ രണ്ടു തവണ സൂരജിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ചോദ്യം ചെയ്യൽ ഇതിനകം പൂർത്തിയാക്കി. പ്രതിയെയും മാതാപിതാക്കളെയും സഹോദരിയെയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്യൽ നടന്നു. മറ്റൊരു പ്രതിയായ സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനും റിമാൻഡിലാണ്.

  TRENDING:'Covid19|മുംബൈയ്ക്ക് കേരളത്തിൻറെ കൈത്താങ്ങ്‌| രണ്ടാമത്തെ ദൗത്യസംഘം ഇന്ന് യാത്ര തിരിക്കും [NEWS]Unlock 1.0 Kerala | കേരളത്തിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ; മാർഗനിർദേശങ്ങൾ ഇങ്ങനെ [NEWS]വൈദ്യുതി ബിൽ കണ്ട് ഞെട്ടിയോ? അമിതനിരക്കിൽ 'ഷോക്കടിച്ച്' ജനങ്ങൾ [NEWS]

  ഉത്രയുടെ സ്വർണം ഒളിപ്പിച്ചത് കണ്ടെടുത്തിരുന്നു. 38 പവനാണ് വീടിനു പിറകിൽ കുഴിച്ചിട്ടിരുന്നത്. 100 പവനിൽ അവശേഷിച്ചവ വിറ്റതിന്റെയും പണയം വച്ചതിൻ്റെയും കണക്കുകൾ ലഭിച്ചു. ലോക്കറിൽ 10 പവൻ മാത്രമാണുണ്ടായിരുന്നത്.

  അതേസമയം, കേസിൽ അന്വേഷണസംഘം വിപുലീകരിച്ചു. കൊല്ലം ജില്ലയ്ക്ക് പുറത്തു നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിനായി സാങ്കേതിക വിദഗ്തരുടെ സമിതിയും  രൂപീകരിച്ചു. ആരോഗ്യ, വനം, മൃഗസംരക്ഷണം അടക്കമുളള്ള വകുപ്പുകളിലെ അംഗങ്ങളെയാണ് വിദഗ്തസമിതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

  ഈ ആഴ്ച ഉത്രയുടേയും സൂരജിന്‍റെയും വീടുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. മൊബൈൽ ഫോൺ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും.

  First published:
  )}