നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പൊലീസുകാരിയെ ചുട്ടുകൊന്ന സംഭവം; വൈരാഗ്യത്തിന് കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചത്

    പൊലീസുകാരിയെ ചുട്ടുകൊന്ന സംഭവം; വൈരാഗ്യത്തിന് കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചത്

    ഒന്നര ലക്ഷം രൂപ അജാസിൽ നിന്നും സൗമ്യ വായ്പ വാങ്ങിയിരുന്നു. അജാസിൽ നിന്ന് വാങ്ങിയ ഒന്നരലക്ഷം രൂപ തിരിച്ചു കൊടുക്കാൻ ശ്രമിച്ചെങ്കിലും അജാസ് അത് വാങ്ങാൻ തയ്യാറായില്ല.

    കൊല്ലപ്പെട്ട സൗമ്യ

    കൊല്ലപ്പെട്ട സൗമ്യ

    • News18
    • Last Updated :
    • Share this:
      മാവേലിക്കര: വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് സൗമ്യയെ ചുട്ടുകൊന്നത് വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുട‍ന്നുള്ള വൈരാഗ്യം. അജാസ് സൗമ്യയോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നെന്നും വൈരാഗ്യത്തിന് കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചതാണെന്നും സൗമ്യയുടെ അമ്മ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ ഇന്ദിര പൊലീസിന് മൊഴി നൽകി.

      സൗമ്യയ്ക്ക് അജാസിൽ നിന്ന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നു. അജാസ് സൗമ്യയെ വിവാഹത്തിന് നിർബന്ധിച്ചിരുന്നെങ്കിലും സൗമ്യ ഒഴിഞ്ഞുമാറി. കൊലപാതകം ആസൂത്രിതമാണെന്നും ഭീഷണി ഉള്ള കാര്യം വള്ളികുന്നം എസ്.ഐയെ മൂന്നുമാസം മുമ്പ് സൗമ്യ അറിയിച്ചിരുന്നതായും അമ്മ പറഞ്ഞു.

      ഒന്നര ലക്ഷം രൂപ അജാസിൽ നിന്നും സൗമ്യ വായ്പ വാങ്ങിയിരുന്നു. അജാസിൽ നിന്ന് വാങ്ങിയ ഒന്നരലക്ഷം രൂപ തിരിച്ചു കൊടുക്കാൻ ശ്രമിച്ചെങ്കിലും അജാസ് അത് വാങ്ങാൻ തയ്യാറായില്ല. കഴിഞ്ഞ ആഴ്ച സൗമ്യയും അമ്മയുമായി കൊച്ചിയിലെത്തി പണം തിരികെ നൽകാൻ ശ്രമിച്ചിരുന്നു. പണം കൈപ്പറ്റാത്ത അജാസ് ഇരുവരെയും കാറിൽ തിരികെ ആലപ്പുഴ എത്തിച്ചു. അജാസിന്‍റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചപ്പോൾ തിരികെ അക്കൗണ്ടിൽ ഇട്ടു. സൗമ്യ വിവാഹത്തിന് തയ്യാറാകാത്തതാണ് കൊലയ്ക്ക് കാരണമായത്.

      പൊലീസുകാരിയെ തീവെച്ചു കൊന്ന കേസ്; അമ്മയ്ക്ക് അജാസിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി മകന്‍റെ മൊഴി

      നേരത്തെയും സൗമ്യയുടെ വീട്ടിലെത്തിയ അജാസ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും അമ്മ മൊഴി നൽകി.
      ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നതായും അമ്മ പറഞ്ഞു. അജാസിന് പണമായിരുന്നില്ല ലക്ഷ്യം. പണം പലവട്ടം മടക്കി നൽകിയിട്ടും അജാസ് വാങ്ങിയില്ല. സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുമ്പോൾ അജാസ് ഫോൺ വിളിച്ച് ഓൺ ചെയ്തു വെക്കാൻ നിർബന്ധിച്ചിരുന്നു. ഫോൺ ബ്ലോക്ക് ആക്കിയ ശേഷം മറ്റു നമ്പരിൽ നിന്ന് വിളിച്ച് ഭീഷണിപ്പെടുത്തി. സൗമ്യയുടെ അമ്മ അജാസിനെ വിളിച്ച് താക്കീത് ചെയ്തിരുന്നെങ്കിലും അതിനുശേഷവും ഉപദ്രവം തുടർന്നു.

      First published:
      )}