നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains | കാലവർഷത്തിന് മടങ്ങാൻ മടി; വിട്ടുകൊടുക്കാതെ തുലാവർഷം

    Kerala Rains | കാലവർഷത്തിന് മടങ്ങാൻ മടി; വിട്ടുകൊടുക്കാതെ തുലാവർഷം

    2021 ല്‍ ഒക്ടോബര്‍ 25 നാണ് കാലവര്‍ഷം വിടവാങ്ങിയത്.

    Rain Alert

    Rain Alert

    • Share this:
    കോഴിക്കോട്:രാജ്യത്ത് ഇത്തവണയും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) വിടവാങ്ങുന്നത് വൈകി. 1975 ന് ശേഷമുള്ള വൈകിയുള്ള ഏഴാമത്തെ കാലവര്‍ഷത്തിന്റെ വിടവാങ്ങലാണ് ഈ വര്‍ഷം ഉണ്ടായത്. 2021 ല്‍ ഒക്ടോബര്‍ 25 നാണ് കാലവര്‍ഷം വിടവാങ്ങിയത്. 2017 ലും ഇതേ ദിവസമാണ് വിടവാങ്ങലുണ്ടായത്. 2020 ല്‍ ഇതിലും വൈകിയാണ് വിടവാങ്ങല്‍. അന്ന് ഒക്ടോബര്‍ 28 നായിരുന്നു ഇത്. 2020 ലും കാലവര്‍ഷം വിടവാങ്ങലും തുലാവര്‍ഷം എത്തിയതും ഒരേ ദിവസമായിരുന്നു. ഈ വര്‍ഷവും അങ്ങനെത്തന്നെ സംഭവിച്ചു.

    വൈകി വിടവാങ്ങല്‍ പതിവാകുന്നു2010 നും 2021 നും ഇടയില്‍ കാലവര്‍ഷം വൈകി വിടവാങ്ങുന്നത് പതിവാകുന്നുണ്ട്. 1975 ന് ശേഷം ഇതുവരെ ഏഴു തവണയാണ് വൈകി വിടവാങ്ങിയതെങ്കില്‍ ആറു തവണയും കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ്. 2017, 2010, 2016, 2020 വര്‍ഷങ്ങളിലാണ് കാലവര്‍ഷം ഒക്ടോബര്‍ 25 നോ അതിനു ശേഷമോ വിടവങ്ങിയത്. ഈ വര്‍ഷം ഒക്ടോബര്‍ ആറിനാണ് കാലവര്‍ഷത്തിന്റെ വിടവാങ്ങല്‍ രാജസ്ഥാനില്‍ നിന്ന് തുടങ്ങിയത്. 1975 ന് ശേഷം ഇത്രയും വൈകി വിടവാങ്ങല്‍ തുടങ്ങുന്നതും രണ്ടാം തവണയാണ്.  കഴിഞ്ഞ വര്‍ഷം വിടവാങ്ങല്‍ ആരംഭം നേരത്തെഈ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം വിടവാങ്ങല്‍ ആരംഭം നേരത്തെയായിരുന്നു. സെപ്റ്റംബര്‍ 28 നാണ് അന്ന് വിടവാങ്ങല്‍ തുടങ്ങിയത്. 2019 ല്‍ ഒക്ടോബര്‍ 9 നും 2018 ല്‍ സെപ്റ്റംബര്‍ 29 നും 2017 ല്‍ സെപ്റ്റംബര്‍ 27 നും 2016 ല്‍ സെപ്റ്റംബര്‍ 15 നും ആയിരുന്നു വിടവാങ്ങലിന്റെ തുടക്കം.
    രാജ്യത്ത് സാധാരണ കാലവര്‍ഷംജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെ രാജ്യത്ത് 87 സെ.മി ശരാശരി മഴയാണ് ലഭിച്ചത്. 88 സെ.മി ആണ് ദീര്‍ഘകാല ശരാശരി പ്രകാരം ലഭിക്കേണ്ട സാധാരണ മഴ. 1961 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളിലെ ശരാശരി മഴയുടെ അളവ് കണക്കാക്കിയാണ് ദീര്‍ഘകാല ശരാശരി നിര്‍ണയിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇത്തവണ സാധാരണമോ സാധാരണയില്‍ കൂടൂതലോ ആയ മഴ രാജ്യത്ത് ലഭിക്കുന്നത്. 2019 ലും 2020 ലും മഴ സാധരണ തോതില്‍ ലഭിച്ചിരുന്നു.
    ഏറ്റവും കൂടുതല്‍ മഴ സെപ്റ്റംബറില്‍ജൂണില്‍ 110 ശതമാനവും ജൂലൈയില്‍ 93 ശതമാനവും ഓഗസ്റ്റില്‍ 76 ശതമാനവും മഴയാണ് രാജ്യത്ത് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് സെപ്്റ്റംബറിലാണ്. 135 ശതമാനം മഴയാണ് സെപ്റ്റംബറില്‍ ലഭിച്ചത്. ഇത്തവണ സാധാരണയേക്കാള്‍ രണ്ടു ദിവസം വൈകി ജൂണ്‍ 3 നാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. കാലവര്‍ഷത്തിന്റെ ഉത്തരേന്ത്യയിലേക്കുള്ള പ്രയാണം അതിവേഗത്തിലായിരുന്നു. 15 ദിവസം കൊണ്ടാണ് തെക്ക്, മധ്യ, പടിഞ്ഞാറ്, കിഴക്ക്, വടക്കു കിഴക്ക് സംസ്ഥാനങ്ങളില്‍ കാലവര്‍ഷം പുരോഗമിച്ചത്.

    ഡല്‍ഹി, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും ഒടുവില്‍ കാലവര്‍ഷം എത്തിയത്. ജൂലൈ 13 നായിരുന്നു അത്. സാധാരണ കാലവര്‍ഷം ഈ മേഖലകളില്‍ എത്തേണ്ടതനേക്കാള്‍ അഞ്ചു ദിവസം വൈകിയാണ് കാലവര്‍ഷം അവസാന സ്റ്റോപിലെത്തിയത്.
    Published by:Karthika M
    First published:
    )}