തിരുവനന്തപുരം: മാര്‍ച്ച് 26, 27 തീയതികളിൽ സംസ്ഥാനത്ത് ട്രെയിൻ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് ഇന്ത്യൻ റെയിൽവെ അറിയിച്ചു. ട്രാക്ക് മെയിന്റനൻസിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാർച്ച് 26നുള്ള തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. എറണാകുളം – ഷൊർണൂർ മെമു, എറണാകുളം ഗുരുവായൂർ എക്സ്പ്രസ് എന്നിവയും റദ്ദാക്കി. മാർച്ച് 27നുള്ള കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസും റദ്ദാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.