• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ട്രെയിനുകളുടെ കൃത്യത 84% എന്ന് റെയിൽവേ; തട്ടിപ്പെന്ന് യാത്രക്കാർ

ട്രെയിനുകളുടെ റണ്ണിങ് ടൈം വർദ്ധിപ്പിച്ചും, സ്റ്റേഷനുകളിലെത്തുന്ന സമയം വൈകിപ്പിച്ചും സമയകൃത്യത കൈവരിക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്..

News18 Malayalam | news18-malayalam
Updated: January 28, 2020, 10:51 AM IST
ട്രെയിനുകളുടെ കൃത്യത 84% എന്ന് റെയിൽവേ; തട്ടിപ്പെന്ന് യാത്രക്കാർ
(പ്രതീകാത്മക ചിത്രം)
  • Share this:
തിരുവനന്തപുരം: ട്രെയിനുകളുടെ സമയ കൃത്യത 2019-ൽ 84 ശതമാനമായി വർദ്ധിച്ചെന്ന് ദക്ഷിണ റെയിൽവേ. 2018ൽ ഇത് 76 ശതമാനമായിരുന്നു. വിവിധയിടങ്ങളിലെ പാളങ്ങളിലെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയാണ് സമയകൃത്യത വർദ്ധിപ്പിച്ചതെന്ന് റെയിൽവേ വ്യക്തമാക്കുന്നു. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇറക്കിയ പ്രവർത്തന റിപ്പോർട്ടിലാണ് സമയകൃത്യത സംബന്ധിച്ച പരാമർശമുള്ളത്.

അതേസമയം സമയകൃത്യത വർദ്ധിച്ചുവെന്ന റെയിൽവേയുടെ അവകാശവാദം ശുദ്ധ തട്ടിപ്പാണെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽ പറയുന്നു. അവസാന സ്റ്റേഷന് തൊട്ടു മുന്നേ ഉള്ള സ്റ്റേഷനിൽ അരമണിക്കൂറിലധികം ലേറ്റായി വന്നാലും യാത്ര അവസാനിപ്പിക്കേണ്ട സ്റ്റേഷനിൽ സമയത്തിന്ന് മുന്നേ എത്തുന്ന തരത്തിൽ ആണ് പുതിയ ടൈംടേബിളിൽ സമയം ക്രമീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 8.39 ന് തിരുവനന്തപുരം പേട്ടയിൽ എത്തുന്ന ട്രെയിൻ 9.35 ന് ആണ് പുതിയ സമയക്രമം അനുസരിച്ച് തിരുവനന്തപുരം എത്തേണ്ടത് ( 56 മിനിട്ട് വേണം ). 9.50 ന് പേട്ടയിൽനിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് തിരുവനന്തപുരം സമയം 11.00 മണിയാണ്. 2 കിലോമീറ്റർ സഞ്ചരിക്കാൻ കൊടുത്തിരിക്കുന്നത് 1 മണിക്കൂർ 10 മിനിട്ടാണ്. ട്രെയിനുകളുടെ റണ്ണിങ് ടൈം വർദ്ധിപ്പിച്ചും, സ്റ്റേഷനുകളിലെത്തുന്ന സമയം വൈകിപ്പിച്ചും സമയകൃത്യത കൈവരിക്കുന്നത്. ഇങ്ങനെയാണെങ്കിൽ സമയകൃത്യത 100 ശതമാനത്തിൽ കൂടിയാലും അത്ഭുതപ്പെടാനില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽ സെക്രട്ടറി പറയുന്നു.



ദക്ഷിണറെയിൽവേയിലെ അഞ്ച് സെക്ഷനുകളിൽ പരാമവധി വേഗം വർദ്ധിപ്പിക്കാനും 27 സ്ഥലങ്ങളിലെ വേഗനിയന്ത്രണം ഒഴിവാക്കിയുമാണ് സമയകൃത്യത വർദ്ധിപ്പിച്ചതെന്നാണ് റെയിൽവേയുടെ അവകാശവാദം. ട്രെയിനുകളുടെ യാത്രാസമയം കുറയ്ക്കാനുമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ റിപ്പോർട്ടിൽ പറയുന്നു.

ദക്ഷിണ റെയിൽവേയിൽ യാത്രക്കാരുടെ സൌകര്യങ്ങൾ വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും റെയിൽവേ പറയുന്നു. ഇതിന്‍റെ ഭാഗമായി ദക്ഷിണറെയിൽവേയിൽ 7134 കോച്ചുകൾ നവീകരിച്ചിട്ടുണ്ട്. 38 എക്സ്പ്രസ് ട്രെയിനുകളിൽ ആധുനിക എൽഎച്ച്ബി കോച്ചുകൾ ഘടിപ്പിച്ചിട്ടുണ്ട്. 1229 കോച്ചുകൾ ഉൾപ്പടെ 59 റേക്കുകൾ എൽഎച്ച്ബിയാണെന്നും റെയിൽവേ പറയുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 28, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍